‘എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കൂ‘; ടൊവിനോ തോമസിന് കൊവിഡ് നെ​ഗറ്റീവായി

Published : Apr 22, 2021, 06:51 PM IST
‘എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കൂ‘; ടൊവിനോ തോമസിന് കൊവിഡ് നെ​ഗറ്റീവായി

Synopsis

ഏപ്രില്‍ 15നാണ് താരത്തിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ടൊവിനോ.

നടൻ ടൊവിനോ തോമസിന് കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. നിലവിൽ ആരോ​ഗ്യപരമായി യാതൊരു പ്രശ്നവുമില്ലെന്നും എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കണമെന്നും ടൊവിനോ കുറിക്കുന്നു. 

‘എനിക്ക് കൊവിഡ് ഭേദമായി. എല്ലാവരുടെയും സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി. നിലവില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ എല്ലാവരുടെയും അവസ്ഥ അങ്ങനെയല്ലെന്ന് എനിക്ക് അറിയാം. രോഗം ഭേദമായതിന് ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഞാന്‍ ഭാഗ്യമായി കരുതുന്നു. അതിനാല്‍ എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കു’, എന്നാണ് ടൊവിനോ കുറിച്ചത്. 

And...I've tested NEGATIVE. Thanks for all the love and support. I'm doing absolutely fine now, but again, I consider...

Posted by Tovino Thomas on Thursday, 22 April 2021

ഏപ്രില്‍ 15നാണ് താരത്തിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ടൊവിനോ. താരം തന്നെയാണ് പോസിറ്റീവായ വിവരം അറിയിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നേർച്ച നേരാൻ ഇനി സ്ഥലങ്ങൾ ബാക്കിയില്ല'; കുഞ്ഞിന്‍റെ രോഗാവസ്ഥയെക്കുറിച്ചു പറഞ്ഞ് അനാമിക
'ആ പാട്ടാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത്..'; അഞ്ജുവിന് നന്ദി പറഞ്ഞ് ശ്രുതി രജനീകാന്ത്