
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് കാലൻ്റെ തങ്കക്കുടം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. ഓണാശംസകൾ അറിയിച്ചു കൊണ്ടുള്ള രസകരമായ പോസ്റ്ററിനൊപ്പമാണ് ഇക്കാര്യം ടീം അറിയിച്ചിരിക്കുന്നത്. 'ഇവിടുത്തെ ആദ്യ റൗണ്ട് ജോലി പൂര്‍ത്തിയാക്കിയ ശേഷം കാലന്‍ കേരളം കാണാന്‍ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക.. ഉത്തരവാദിത്വത്തോടെ ഓണം ആഘോഷിക്കുക. അപ്പൊ എല്ലാവര്‍ക്കും ഹാപ്പി ഓണംട്ടാ', എന്നാണ് പോസ്റ്റർ വാചകം.
ചിത്രസംയോജകനായ നിധീഷ് കെ ടി ആർ ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും കോമഡി എൻ്റർടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ഗ്രിഗറി, രമേശ് പിഷാരടി, ജൂഡ് ആൻ്റണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
ഗാനങ്ങൾ മനു മഞ്ജിത്ത്, വിനായക് ശശികുമാർ, സംഗീതം രാഹുൽ രാജ്, കോ റൈറ്റർ സുജിൻ സുജാതൻ, ഛായാഗ്രഹണം സജിത് പുരുഷൻ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ ജിതിൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വി ബോസ്, നിശ്ചല ഛായാഗ്രഹണം വിഷ്ണു രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ