
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഭാസ്കരഭരണം. ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭാസ്കരഭരണത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ പുതിയൊരു ജോണർ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമയെന്നാണ് ടീസർ കണ്ട പ്രേക്ഷകർ വിലയിരുത്തിയത്.
സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായക കുപ്പായം അണിയുന്നത്. പിന്നീട് ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്.
അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് . ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വാന്തമാക്കിയിരിക്കുന്നത് പനോരമ മ്യൂസിക് ആണ്.രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഉമ കുമാരപുരമാണ് കാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. സംഭവം അധ്യായം ഒന്നിന് ശേഷം ഗോഡ് വിൻ തോമസ് ആണ് മ്യൂസിക് ചെയ്യുന്നത്. കലാസംവിധാനം ; ദുന്തു രഞ്ജിവ് രാധ. ചിത്രം വിതരണം ചെയ്യുന്നത് ഗുഡ് ഫെല്ലാസ്. പി ആർ ഓ ; ഐശ്വര്യ രാജ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ