Night Drive : വീണ്ടും പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത്, ഇത് 'സിഐ ബെന്നി മൂപ്പൻ'

Web Desk   | Asianet News
Published : Jan 27, 2022, 05:56 PM IST
Night Drive : വീണ്ടും പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത്, ഇത് 'സിഐ ബെന്നി മൂപ്പൻ'

Synopsis

'നൈറ്റ് ഡ്രൈവ്' ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈറ്റ് ഡ്രൈവ്' (Night Drive). റോഷൻ മാത്യുവും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 'നൈറ്റ് ഡ്രൈവ്' ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'നൈറ്റ് ഡ്രൈവ്' ചിത്രത്തിലെ ഇന്ദ്രജിത്ത് സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പൊലീസ് വേഷങ്ങളില്‍ എന്നും മികവ് കാട്ടാറുള്ള നടനാണ് ഇന്ദ്രജിത്ത്. 'നൈറ്റ് ഡ്രൈവ്' ചിത്രത്തില്‍ 'സിഐ ബെന്നി മൂപ്പൻ' എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. വീണ്ടുമൊരു പൊലീസ് കഥാപാത്രം മികവോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രജിത്തും. 'നൈറ്റ് ഡ്രൈവ്' ചിത്രത്തില്‍ നിര്‍ണായക വേഷമാണ് ഇന്ദ്രജിത്തിന്റേത് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാകുകയും ചെയ്‍തിരുന്നു.

'നൈറ്റ് ഡ്രൈവെ'ന്ന ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അന്ന ബെന്നും റോഷൻ മാത്യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ദുരൂഹതയുള്ള ഒരു സംഭവത്തില്‍ കുടുങ്ങിപ്പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് 'നൈറ്റ് ഡ്രൈവ്' പറയുന്നത്.

രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മുരുകൻ കാട്ടാക്കട ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നൈറ്റ് ഡ്രൈവ് ചിത്രത്തില്‍ രണ്‍ജിപണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കമന്റ് ചോദിച്ച് കേരള പൊലീസ്, മൂന്ന് മണിക്കൂറിന് ശേഷം കമന്റുമായി ദുല്‍ഖറും, ട്രോളുമായി ആരാധകരും
ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 453 രൂപ, ബുക്കിംഗ് ആരംഭിച്ചു; 'ഭ്രമയുഗം' അക്കാദമി സ്ക്രീനിംഗ് നാളെ