
ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തുന്ന 'ഞാൻ കണ്ടതാ സാറെ'യുടെ ടീസർ എത്തി. സംഭാഷണങ്ങളില്ലാതെ ഇന്ദ്രജിത്തും ബൈജുവും ജയിലിൽ നിൽക്കുന്ന രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം നവംബർ 22ന് തിയറ്ററുകളിൽ എത്തും. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ഞാൻ കണ്ടതാ സാറേ.
ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോൻ,ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ - സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
രചന - അരുൺ കരിമുട്ടം, സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം - സാബുറാം, മേക്കപ്പ് - പ്രദീപ് വിതുര, കോസ്റ്റ്യം ഡിസൈൻ - അസീസ് പാലക്കാട്, ചീഫ് അസ്റ്റോസ്റ്റിമേറ്റ് ഡയറക്ടർ - സഞ്ജു അമ്പാടി, അസ്റ്റോസ്റ്റിയറ്റ് ഡയറക്ടർ - ബിന്ദു.ജി. നായർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺടോളർ -എസ്. മുരുകൻ, വാഴൂർ ജോസ്, ഫോട്ടോ - ജയപ്രകാശ് അതളൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഭാനുമതിക്കായി നീലകണ്ഠനോട് കയർത്ത പണിക്കർ സര്‍; മലയാളികൾ നെഞ്ചേറ്റിയ ഡൽഹി ഗണേഷ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ