മധുബാല- ഇന്ദ്രൻസ് ചിത്രം "ചിന്ന ചിന്ന ആസൈ"ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

Published : Jun 17, 2026, 01:36 PM IST
Indrans

Synopsis

ഇന്ദ്രൻസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന "ചിന്ന ചിന്ന ആസൈ" യുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

അടുത്തിടെ ചിത്രത്തിലെ "കഥക്" എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിൻ്റെ ഹൈലൈറ്റ് ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന അപർണ്ണ ബാലമുരളിയുടെ നൃത്തം ആയിരുന്നു. ചിത്രത്തിലെ "കര കവിയാതെ" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഇന്ദ്രൻസ്, മധുബാല, അപർണ്ണ ബാലമുരളി എന്നിവർ കൂടാതെ വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

പൂർണ്ണമായും വാരണാസിയിൽ ആണ് "ചിന്ന ചിന്ന ആസൈ" ചിത്രീകരിച്ചത്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം, ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രകമ്പനം' സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്
'എന്തെങ്കിലും കുഞ്ഞ് വേഷം തരുമായിരിക്കും'; അസ്രയേലിനെ കുറിച്ച് ഇന്ദ്രൻസിന്റെ രസകരമായ മറുപടി