
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വർഷം പുറത്തു വന്ന "പ്രകമ്പനം" എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂർ - ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്‍ണമൂർത്തി.
ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ- വിഷ്‍ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. പിആർഒ- ശബരി.
ഗണപതി, സാഗര്‍ സൂര്യ, അല്‍ അമീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത ചിത്രമായ പ്രകമ്പനം ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്. ജനുവരി 30 ന് ആയിരുന്നു റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 21.3 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാരെയും തിയറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. വിജയത്തിന്‍റെ കാരണവും അതുതന്നെ. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. എറണാകുളത്തെ ഒരു ക്യാമ്പസും കണ്ണൂരും പശ്ചാത്തലമാക്കി വിജേഷ് പാണത്തൂർ ഒരുക്കിയിരിക്കുന്ന ഒരു ഫുൾ പാക്ക്ഡ് എന്റർടെയ്നറാണ് ചിത്രം. വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാതിരുന്നിട്ടും പ്രേക്ഷകർക്ക് അച്ഛമ്മയും പിള്ളേരും നൽകിയത് രണ്ടു മണിക്കൂർ നീണ്ട ചിരിയുടെ പൊടിപൂരമാണ്.
നവരസ ഫിലിംസും തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ചിത്രം ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കന്‍റേതുമാണ്. അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി പി കുഞ്ഞികൃഷ്‍ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സംഗീതം ബിബിൻ അശോക്, പശ്ചാത്തല സംഗീതം ശങ്കർ ശർമ്മ, ഛായാഗ്രഹണം ആൽബി ആന്റണി, എഡിറ്റിംഗ് സൂരജ് ഇ എസ്, ആർട്ട് ഡയറക്ഷൻ സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, ലൈൻ പ്രൊഡ്യൂസർ, അനന്ദനാരായൺ, പ്രൊഡക്ഷൻ മാനേജേഴ്സ് ശശി പൊതുവാൾ, കമലാക്ഷൻ, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ (സപ്ത), ഫൈനൽ മിക്സ് എം ആർ രാജകൃഷ്‍ണൻ, ഡി ഐ രമേഷ് സി പി, വിഎഫ്എക്സ് മെറാക്കി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജയൻ പൂങ്കുളം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ