
മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്‍ണനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളും മറ്റ് വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ഇതിനിടെ, തന്നെയോ തന്റെ ബ്രാൻഡിനെയോ ഈ വിവാദങ്ങളിലേക്കു വലിച്ചിഴക്കരുതെന്നും പ്രശ്നം റോബിനും കുറ്റം ആരോപിക്കുന്നവരും തമ്മിൽ തീർത്താൽ മതിയെന്നും വ്യക്തമാക്കി ആരതി പൊടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവാദങ്ങൾക്കിടെ ആരതി പങ്കുവെച്ച പുതിയ പോസ്റ്റും ചർച്ചയാകുകയാണ്.
"ഭൂമി കുലുങ്ങുമ്പോഴും അടിപതറാതെ നിൽക്കാൻ അവൾ പഠിച്ചു... ഈശ്വരന്റെ കരങ്ങളിൽ അഭയം തേടി, ദേവീശക്തിയെ നെഞ്ചിലേറ്റുന്നവളാണ് യഥാർത്ഥ ശക്തയായ സ്ത്രീ," എന്നാണ് പുതിയ പോസ്റ്റിൽ ആരതി കുറിച്ചത്. "മിടുമിടുക്കി.. ഒന്നിലും ഇടപെടാതെ സ്വന്തം സന്തോഷം കണ്ടെത്തി ജീവിക്കുന്നു", എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കുറിച്ചിരിക്കുന്നത്. "ജീവിതത്തിൽ പാഷനു പുറകെ പോയി തോറ്റ് പോയവരും ഉണ്ട് ജയിച്ചവരും ഉണ്ട്... ആരതിപൊടി എന്ന് വ്യക്തി ജയിച്ചൊരാൾ ആണെന്ന് കരുതുന്നു എന്നാൽ കൈയെത്തും ദൂരത്ത് തൻ്റെ സ്വപ്നങ്ങളെ നഷ്ട്ടപ്പെട്ട പോയ ഒരാളാണ് റോബിൻ... എല്ലാം നേടിയ ഒരാളെ ചേർത്ത് നിർത്താൻ ആർക്കും സാധിക്കും. എന്നാൽ തോറ്റു പോയ മനുഷൃന് ചേർത്ത് നിർത്തുന്നതാണ് ഏറ്റവും കരുത്തയായ സ്ത്രീ ചെയ്യുന്നത്. പരസ്പരം മനസ്സിലാക്കുക, കരുതലാകുക തെറ്റുകൾ തിരുത്തപ്പെടട്ടെ... ഇന്നത്തെ ഇരുട്ട് മാറി നാളെ വെളിച്ചം വരിക തന്നെ ചെയ്യും..", എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ പ്രശ്നങ്ങൾക്കിടയിൽ പെട്ടുപോകേണ്ടവളല്ല ആരതിയെന്നും കരുത്തയായി ഇരിക്കാനും ആരതിയെ ഉപദേശിക്കുന്നവരുമുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ഥിയായി ഏത്തിയതോടെയാണ് റോബിന്‍ രാധാകൃഷ്‍ണന്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തുന്നത്. റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. ഇവിടെനിന്നാണ് ഇരുവരുടെയും പരിചയത്തിന് തുടക്കം. ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെയാണ് ഇരുവരും ആരതിയും റോബിനും വിവാഹിതരായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ