
സമൂഹമാധ്യമങ്ങളിൽ സജീവമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ വലിയ വിമർശനങ്ങളും ഉയരാറുണ്ട്. അടുത്തിടെ നടനും സോഷ്യൽ മീഡിയ താരവുമായ ദാസേട്ടൻ കോഴിക്കോടും രേണുവും ചേർന്ന് 'ചാന്ത് പൊട്ട്' എന്ന് സിനിമയിലെ പാട്ട് റീചെയ്തിരുന്നു. ഇതിനു പിന്നാലെ വലിയ വിമർശനമാണ് രേണുവിനെതിരെ ഉയരുന്നത്. അതിനു ശേഷവും റീലുകളിലും പൊതുപരിപാടികളിലും ഇവർ ഒരുമിച്ചെത്തിയിരുന്നു.
എന്നാൽ കുറച്ചു ദിവസങ്ങളായി ഇവരെ ഒരുമിച്ച് കാണാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ അടിച്ചു പിരിഞ്ഞു എന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചാണ് ദാസേട്ടൻ കോഴിക്കോട് പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
"അതെ ഞങ്ങള്‍ തെറ്റി. അടിച്ചു പിരിഞ്ഞു പോയി, രണ്ടും രണ്ട് വഴിക്കായി. അത് കേള്‍ക്കാനല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആരാണ് നിങ്ങളോട് ഞങ്ങള്‍ തെറ്റി എന്ന് പറഞ്ഞത്? രേണു സുധിയും ഞാനും തെറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?", എന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് ദാസേട്ടൻ കോഴിക്കോടിന്റെ മറുചോദ്യം.
''രേണു സുധി വേറെ കുറേ ആല്‍ബങ്ങളിലും റീലുകളിലുമൊക്കെ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ തെറ്റണമെന്ന് ആരൊക്ക ആഗ്രഹിക്കുന്നുണ്ടോ, അവരോടൊക്കെ എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ തെറ്റിയിട്ടില്ല എന്നാണ്. ഇപ്പോഴും നല്ല ബന്ധത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇന്ന് വൈകുന്നേരം കൂടി വരെ രേണുവിനെ വിളിച്ചിരുന്നു'', ദാസേട്ടൻ കോഴിക്കോട് കൂട്ടിച്ചേർത്തു. റീലുകൾ ചെയ്തു നടന്നിരുന്ന രേണുവിനെ ആദ്യം ഒരു സിനിമാറ്റിക് വീഡിയോ ചെയ്യാൻ ക്ഷണിച്ചത് താനാണെന്നും രേണു ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു എന്നും ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക