തെരുവിൽ കിടന്ന് വളർന്നതുകൊണ്ടാകും രേണുവിനെ എനിക്ക് മനസിലാകും; പിന്തുണയുമായി ദിയ സന

Published : Jun 25, 2026, 05:30 PM IST
Renu Sudhi, Diya Sana

Synopsis

'ചില സമയത്ത് രേണുവിനെ അടിച്ച് ശരിയാക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്'.

കഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് രേണു സുധി. അടുത്തിടെയാണ് രേണുവിന് കാൻസറാണെന്ന വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ അക്കാര്യം രേണു സ്ഥിരീകരിക്കുകയും ചെയ്തു. കീമോ തെറാപ്പി ആരംഭിച്ച വിവരവും രേണു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ രേണുവിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ ദിയ സന. വല്ലാത്തൊരു അവസ്ഥയിലൂടെയാണ് രേണു കടന്ന് പോകുന്നതെന്നും നമുക്ക് സങ്കൽപിക്കാവുന്നതിന് അപ്പുറമാണ് അതെന്നും ദിയ പറയുന്നു.

''ചില സമയത്ത് രേണുവിനെ അടിച്ച് ശരിയാക്കാൻ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, നെഗറ്റീവ് സൈഡിലൂടെ മാത്രം അവർ ചെയ്യുന്ന കാര്യങ്ങളെ കാണരുത്. ഇത്രയധികം തെറിവിളിക്കേട്ടിട്ടും അവർ എന്തുകൊണ്ട് ആ പ്രവൃത്തി തുടർന്ന് ചെയ്യുന്നു എന്നൊന്ന് ചിന്തിച്ചാൽ മതി. അപ്പോൾ കാര്യം മനസിലാകും. മാർക്കറ്റിങിന് വേണ്ടി രേണു പല കാര്യങ്ങളും ഉപയോഗിച്ചിട്ടുണ്ടാകും. സെൽഫ് മാർക്കറ്റിങ് ചെയ്തതുകൊണ്ടാണ് അവർ ബിഗ് ബോസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് വന്നത്. ഭർത്താവ് മരിച്ചശേഷം ആ സ്ത്രീ പൊതുസമൂഹത്തിന് മുന്നിലേക്ക് ഇറങ്ങി വന്നിട്ടുണ്ടെങ്കിൽ അത് അവർക്ക് ജീവിക്കാൻ വേണ്ടിയിട്ടാണ്.

രേണു ഇന്ന് കടന്ന് പോകുന്നത് വല്ലാത്തൊരു അവസ്ഥയിലൂടെയാണ്. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള അവസ്ഥയാണ് അത്. ഞാൻ ആ സത്രീക്കൊപ്പം നിൽക്കാൻ കാരണമുണ്ട്. ആ സ്ത്രീ മുന്നോട്ട് പോകുന്ന സമയങ്ങളിൽ എത്ര കാലമുണ്ടോ അത്രയും കാലം അവർക്കൊപ്പം ധൈര്യമായി കൂടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്ത് സ്ട്രഗിളാണെങ്കിലും അവനവൻ അനുഭവിക്കുമ്പോൾ മാത്രമെ മനസിലാകൂ. തെരുവിൽ കിടന്ന് വളർന്നതുകൊണ്ടാകും എനിക്ക് എല്ലാ ഇമോഷൻസും പെട്ടന്ന് മനസിലാകും'', ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ദിയ സന പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സിനിമയിൽ അധികമാരും വിളിക്കാറില്ല, ആരെയും കുറ്റപ്പെടുത്താനാകില്ല'; മനസു തുറന്ന് സാജൻ സൂര്യ
'വിയോജിക്കുന്നവരെ 'ജിഹാദി'എന്ന് മുദ്രകുത്താൻ എവിടെന്ന് ലൈസൻസ് കിട്ടി, കാലം കണക്ക് ചോദിക്കും'; ലക്ഷ്മി പ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഉഷ