'അപ്പുവുമായി കംപയർ ചെയ്യാനുള്ള യോഗ്യത പോലും എന്റെ അച്ഛനില്ല.'; വിമർശനങ്ങൾക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

Published : Jun 11, 2026, 04:08 PM IST
Glamy Ganga

Synopsis

രണ്ട് തവണയാണ് സെക്ഷ്വൽ ചൈൽഡ് അബ്യൂസ് എനിക്ക് നേരെ ഉണ്ടായത്- ഗ്ലാമി ഗംഗ വെളിപ്പെടുത്തുന്നു.

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹം. അടുത്ത സുഹൃത്തായിരുന്ന അപ്പു എന്നു വിളിക്കുന്ന വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹശേഷം ആരാധകരുടെ സംശയങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

''ആദ്യ വിവാഹത്തിൽ വിഷ്ണുവിന് ഒരു പെൺകുഞ്ഞുണ്ട്. ഈ കുട്ടിക്ക് ലഭിക്കേണ്ട സ്നേഹം ഗംഗ നിഷേധിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾക്കും ഗംഗ മറുപടി പറയുന്നുണ്ട്. ആദ്യമെ ഞാൻ പറയുന്നു അപ്പുവിനേയും എന്റെ അച്ഛനേയും നിങ്ങൾ കംപയർ ചെയ്യരുത്. അപ്പുവുമായി കംപയർ ചെയ്യാനുള്ള യോഗ്യത പോലും അച്ഛനില്ല. അച്ഛനിൽ നിന്നും ഞാൻ അനുഭവിച്ചതിന്റെ പത്തോ പതിനഞ്ചോ ശതമാനം മാത്രമെ ഇതുവരെ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളു. എനിക്ക് ചൈൽഡ് ഹുഡ് ട്രോമയുണ്ടെന്ന് അപ്പുവിന് നന്നായി അറിയാം. ആ ട്രോമ മാതാപിതാക്കൾ വേർപിരിഞ്ഞതുകൊണ്ട് എനിക്കുണ്ടായതല്ല. കുട്ടിക്കാലത്ത് എനിക്കുണ്ടായ സെക്ഷ്വൽ ചൈൽഡ് അബ്യൂസ് കാരണം വന്നതാണ്. രണ്ട് തവണയാണ് സെക്ഷ്വൽ ചൈൽഡ് അബ്യൂസ് എനിക്ക് ഉണ്ടായത്. ഇരുട്ടിൽ നിഴൽ കാണുന്നത് പോലും ബുദ്ധിമുട്ടാണ്.

അപ്പു മുൻ ഭാര്യയോട് ഗാർഹിക പീഡനം നടത്തിയിട്ടില്ല. ചതിച്ചിട്ടില്ല. തെറിവിളിച്ചിട്ടില്ല. പക്ഷെ എന്റെ അച്ഛൻ അപ്പുവിന് നേരെ ഓപ്പോസിറ്റാണ്. അതിനാലാണ് ഇരുവരേയും കംപയർ ചെയ്യരുതെന്ന് ഞാൻ പറഞ്ഞത്.കുഞ്ഞിനേയും അപ്പു ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല. പിന്നെ കുഞ്ഞുങ്ങൾ പിറന്നശേഷം വിവാഹമോചിതരായ ആദ്യത്തെ ദമ്പതികളല്ല അപ്പുവും മുൻ ഭാര്യയും. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെങ്കിൽ നോ പറഞ്ഞ് അതിൽ നിന്നും ഇറങ്ങിപോരുന്നത് നല്ലതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ'', ഗംഗ വീഡിയോയിൽ പറഞ്ഞു. ''ഗംഗയുടെ ലൈഫിൽ നടന്നതും എന്റെ ലൈഫിൽ നടന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. നാളെ ഒരു സമയത്ത് എന്റെ മകൾക്കൊരു ആവശ്യം വന്നാൽ ഞാനും ഗംഗയും ഉറപ്പായും ഒപ്പം നിൽക്കും'', എന്നായിരുന്നു അപ്പുവിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'370 രൂപയുടെ ബിരിയാണിയും ഡേറ്റിഗിലെ ഷെയറിംഗും'; വിവാദത്തില്‍ പ്രതികരണവുമായി പൂനം പാണ്ഡെ
'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു'; അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി 'അമ്മ'