ഞങ്ങൾക്കും വികാരങ്ങളുണ്ട്, അമ്മ ഹൃദ്രോഗിയാണ്; വിമർശകരോട് ഇച്ചാപ്പി

Published : Feb 10, 2026, 12:45 PM IST
Sreelakshmi

Synopsis

വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ശ്രീലക്ഷ്‍മി.

'ഇച്ചാപ്പി ദ വേൾഡ്' എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ വ്ളോഗറാണ് ശ്രീലക്ഷ്‍മി. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. സൗരവ് ആണ് വരൻ. വിവാഹ വിശേഷങ്ങളെല്ലാം താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇതിനിടെ, ശ്രീലക്ഷ്മിയും സൗരവിന്റെ അമ്മയും തമ്മിൽ സ്നേഹം അഭിനയിക്കുകയാണെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടി പറയുകയാണ് താരം. പുതിയ വ്ളോഗിലൂടെയായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. സ്വന്തം വീട്ടിൽ നിന്നും അമ്മയോടും സൗരവിനോടും ഒപ്പമാണ് ശ്രീലക്ഷ്മിയുടെ പുതിയ വ്ളോഗ്.

''അപ്പുവിന്റെ (സൗരവ്) വീട്ടിൽ വന്നപ്പോൾ ‍ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ഒരു ആശ്വാസമായിരുന്നു. എന്റെ അച്ഛനും അമ്മയും സുരക്ഷിതരാണ്. അവർക്കുള്ളതെല്ലാം ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയം മുതൽ കണക്ക് കൂട്ടിയാൽ ഞാനും അപ്പുവും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിട്ടുള്ളത് എന്റെ വീട്ടിലാണ്. ബാക്കി കുറച്ച് ദിവസമെ തൃശൂർ നിന്നിട്ടുള്ളൂ. ആ വീട്ടിൽ കയറി ചെന്നപ്പോൾ വേറൊരു വീട്ടിൽ കയറി ചെന്നതുപോലെ തോന്നിയില്ല. കമന്റ് സെക്ഷൻ അമ്മയെ ഞാൻ കാണിക്കാറില്ല. കാരണം ഹാർട്ട് പേഷ്യന്റാണ്. ഞങ്ങളുടെ വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാൻ വരുമ്പോൾ ഞങ്ങൾക്കും മനസുണ്ട്, വികാരങ്ങളുണ്ട് എന്നൊക്കെ ഓർത്തിട്ട് മാത്രം ചെയ്യുക. ആൾബലം കൂടിയ ആശ്വാസം എനിക്കുണ്ട്. അതൊക്കെയാണ് ഞാൻ സന്തോഷം തോന്നുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത്. ആളുകൾ പക്ഷെ വേറെ രീതിയിലാണ് അതെടുത്തത്. ഞാൻ ഒന്നും മൈൻഡ് ചെയ്യുന്നില്ല'', ശ്രീലക്ഷ്മി വീഡിയോയിൽ പറഞ്ഞു.

''രണ്ടു വർഷം മുൻപു വരെ അമ്മയ്ക്ക് നല്ല ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അപ്പു വന്നതോടെ അമ്മ നല്ല ഹാപ്പിയായി. ഇവിടെ ഫുൾ ഹാപ്പി വൈബായി. അപ്പുവിന് എന്റെ വീടാണ് ഏറെ ഇഷ്ടം'', എന്നും ശ്രീലക്ഷ്‍മി വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരു പടമുണ്ട്, രക്ഷപ്പെടുത്തണമെന്ന് ദിലീപേട്ടൻ വിളിച്ചുപറഞ്ഞു..'; ഭ.ഭ.ബയെ കുറിച്ച് ഗോപി സുന്ദർ
തമിഴില്‍ അനശ്വര രാജൻ കത്തിക്കയറുന്നു, കളക്ഷനില്‍ ഞെട്ടിച്ച് വിത്ത് ലവ്