രണ്ടാം വിവാഹത്തിൽ സന്തോഷങ്ങൾ പാടില്ലേ?; ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെക്കുറിച്ചും വിദ്യ

Published : Feb 11, 2026, 11:45 AM IST
Vidya Anamika

Synopsis

അരുണിന്റെ ജീവിതത്തിലേക്ക് താൻ കടന്നു വന്നതിനെക്കുറിച്ചും അരുണിന്റെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെയാണ് വിദ്യ പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.

ഇൻഫ്ലുവൻസറും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതരായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ വിദ്യക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. ഒരു യൂട്യൂബ് ചാനലും വിദ്യ അടുത്തിടെ ആരംഭിച്ചിരുന്നു. അരുണിന്റെ ജീവിതത്തിലേക്ക് താൻ കടന്നു വന്നതിനെക്കുറിച്ചും അരുണിന്റെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെയാണ് വിദ്യ പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. രണ്ടാം വിവാഹത്തിൽ സന്തോഷങ്ങൾ‍ പാടില്ലേ എന്നും വിമർശകരുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് വിദ്യ ചോദിക്കുന്നു.

''ഭാര്യ മരിച്ചു കഴിഞ്ഞ് എങ്ങനെ ആ സ്ഥാനത്തേക്ക് എങ്ങനെ മറ്റൊരു പെണ്ണിനെ കാണുന്നു എന്നതാണോ നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം? ആർക്കും പകരമല്ല ആരും. സീനച്ചേച്ചിയുടെ (അരുണിന്റെ ആദ്യഭാര്യ) സ്പേസ് എടുത്തിട്ടല്ല ഞാൻ വരുന്നത്, സീനച്ചേച്ചി പോയ ശൂന്യതയിലേക്കാണ് ഞാൻ വന്നതെങ്കിൽ പോലും. പക്ഷേ, സീനച്ചേച്ചിക്ക് പകരമല്ല ഞാൻ. സീനച്ചേച്ചിക്ക് ഏട്ടന്റെ മനസിലുള്ള സ്ഥാനം ഒരിക്കലും എടുത്തുകളയാൻ പറ്റുന്നതല്ല. വഴക്കുണ്ടാക്കിയോ പിണങ്ങിയോ ഒന്നും പോയ ആളല്ല, പ്രതീക്ഷിക്കാത്ത സമയത്ത് വിട്ടിട്ട് പോയതാണ്.

ഒരിക്കലും സീനച്ചേച്ചിയെ മറക്കാൻ അദ്ദേഹത്തിന് കഴിയില്ല. സീനച്ചേച്ചിയുടെ പേര് പറയുമ്പോൾ പലപ്പോഴും ആ മനുഷ്യൻ വിതുമ്പിക്കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കലും ആർക്കും പകരമായിട്ടല്ല ഞാൻ വന്നത്. ഞങ്ങൾക്ക് ജീവിക്കാൻ പരസ്‍പരം ഒരു സപ്പോർട്ട് വേണം എന്നു തോന്നിയതു കൊണ്ടാണ് ഞാൻ വന്നത്. ഞങ്ങളുടെ മക്കൾക്കും ഒരു സപ്പോർട്ട് വേണം എന്നുള്ളതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ചു നിൽക്കുന്നത്'', വിദ്യ വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കമന്റ് ചോദിച്ച് കേരള പൊലീസ്, മൂന്ന് മണിക്കൂറിന് ശേഷം കമന്റുമായി ദുല്‍ഖറും, ട്രോളുമായി ആരാധകരും
ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 453 രൂപ, ബുക്കിംഗ് ആരംഭിച്ചു; 'ഭ്രമയുഗം' അക്കാദമി സ്ക്രീനിംഗ് നാളെ