'ഹൃദയ'ത്തിന് ശേഷം പ്രണവും കല്യാണിയും ഒന്നിക്കുന്നു? ശ്രദ്ധനേടി പോസ്റ്റ്

Published : Jun 25, 2022, 12:11 PM IST
'ഹൃദയ'ത്തിന് ശേഷം പ്രണവും കല്യാണിയും ഒന്നിക്കുന്നു? ശ്രദ്ധനേടി പോസ്റ്റ്

Synopsis

'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം.

ലയാള സിനിമയിലെ പ്രിയ യുവതാരങ്ങളാണ് പ്രണവ് മോ​ഹൻലാലും(Pranav Mohanlal) കല്യാണി പ്രിയദർശനും(kalyani priyadarshan). വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രമാണ് ഇരുവരും ഒടുവിൽ അഭിനയിച്ച ചിത്രം. ചിത്രത്തിലെ നിത്യ, അരുൺ എന്നീകഥാപാത്രങ്ങൾക്ക് വൻസ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.

Michael Jackson : മൈക്കല്‍ ജാക്സണ്‍ ; തലമുറകളെ നൃത്തം ചവിട്ടിച്ച പോപ്പ് രാജാവ്

പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് 'വീണ്ടും ഒരുമിക്കാന്‍ പോകുന്നു' എന്നാണ് പ്രശാന്ത് കുറിച്ചത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ആ സിനിമയാണോയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം.  പിന്നീടാണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിൽ ഇരുവരും അഭിനയിച്ചത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ഹൃദയം'. കൊവിഡ് കാലത്തെ പ്രതിസന്ധിയേയും അതിജീവിച്ചാണ് ഹൃദയം വൻ ഹിറ്റായി മാറിയത്. 

Hridayam : നൂറ് ദിവസം പിന്നിട്ട് 'ഹൃദയം', അഭിനന്ദനങ്ങളുമായി മോഹൻലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു