
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ താരം ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് വലിയ ചർച്ചയായിരുന്നു. പരിപാടിക്ക് ഐശ്വര്യ ലക്ഷ്മി ധരിച്ച വേഷമായിരുന്നു വലിയ രീതിയിൽ വിമർശിക്കപ്പെട്ടത്. ഇപ്പോഴിതാ അതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
"അതൊരു ഫാഷന്‍ മിസ്ജഡ്ജ്‌മെന്റായിരുന്നു. ഒരു ചിത്രത്തിൻറെ ഷൂട്ടിങ്ങിലായിരുന്നു, അതിനുവേണ്ടി ഭാരം കൂട്ടി, സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ചടങ്ങ്. ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയല്‍ ചെയ്തു നോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങളും ശരിയായിരുന്നില്ല. കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാന്‍ തന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതില്‍ എനിക്ക് കുഴപ്പമില്ല. ഇറ്റ്‌സ് ഫൈന്‍. അബദ്ധം ആര്‍ക്കും പറ്റാമല്ലോ. എല്ലാ ദിവസവും എല്ലാവരും ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്. അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു അത്രയേ ഉള്ളൂ." ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം.
മണി രത്‌നം- കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തഗ് ലൈഫ് ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. അതേസമയം ജോജു ജോർജ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ആശ'യാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ