
കൊച്ചി: ടോളിവുഡിൽ നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് നന്ദമുരി ബാലകൃഷ്ണ അഭിനയിക്കുന്ന അഖണ്ഡ 2 . ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്ണയുടെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്‍റെ ടീസറിനെക്കുറിച്ചുള്ള ഒരു പുതിയ അപ്ഡേറ്റ് തെലുങ്ക് സോഷ്യൽ മീഡിയയിൽ ഇതിനകം എത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, ടീസർ പൂർത്തിയായി, ഏകദേശം 110 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ടീസര്‍. തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ ബാലകൃഷ്ണ ക്ലൈമാക്സ് ഷൂട്ടിംഗിനായി ജോർജിയയിലേക്ക് പോയെന്നാണ് വിവരം. ബാലകൃഷ്ണയുടെ ജന്മദിനമായ ജൂൺ 10, 2025 ന് ടീസർ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം ചിത്രത്തിന്റെ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം പൊങ്കൽ 2026 ന് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹമുണ്ട്. പവൻ കല്യാണിന്റെ ദേ കോൾ ഹിം ഒജിയും അതേ തീയതിയിൽ റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നതിനാൽ ഈ നീക്കം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴും കാത്തിരിക്കുന്നു.
അഖണ്ഡ 2 ലേക്ക് പ്രജ്ഞ ജയ്‌സ്വാൾ, സംയുക്ത, മറ്റ് നിരവധി പ്രമുഖ അഭിനേതാക്കൾ എന്നിവർഅഭിനയിക്കുന്നു. 14 റീൽസ് പ്ലസ് ബാനറിൽ റാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്ത് നായകനാകുന്ന ജയിലർ 2 ൽ നടൻ നന്ദമുരി ബാലകൃഷ്ണ ഒരു ക്യാമിയോ റോളില്‍ എത്തുന്നു എന്നാണ് പല തമിഴ് മാധ്യമങ്ങളും ഉറപ്പിച്ച് പറയുന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം ഒരു ചെറിയ ഷെഡ്യൂളിനായി ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ബാലയ്യയ്ക്ക് വലിയ ശമ്പളം നൽകാൻ സമ്മതിച്ചതായി ഇന്ത്യാഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ബാലകൃഷ്ണ ജയിലർ 2 ചിത്രീകരിക്കുന്നതിനായി 20 ദിവസത്തെ ഷെഡ്യൂൾ അനുവദിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യാഗ്ലിറ്റ്സിനോട് പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ