
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാൻ്റെ മകൻ കൂടിയാണ് ബബിൽ ഖാൻ. അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ ലോഞ്ചും നാളെ കൊച്ചിയിൽ നടക്കും. തൊണ്ണൂറുകളിൽ കേരളത്തിലേക്ക് കുടിയേറിത്തുടങ്ങിയ ഭായിമാർ പിന്നീട് വലിയ രീതിയിൽ കേരളത്തിലെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് വിളിച്ചു വരുന്ന ഇവർ ഇന്ന് നമ്മുടെ നാടിൻ്റെ നിർണ്ണായകമായ ഭാഗമായി മാറിയിരിക്കുന്നു. ഇവരുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇവർക്കിടയിലെ നാലു സുഹൃത്തുക്കളിലൂടെ രസകരവും ഒപ്പം ജീവിതഗന്ധിയുമായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എൻ്റർടെയ്നറായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. അപർണ ബാലമുരളിയും അത്മീയയുമാണ് നായികാ നിരയിലുള്ളത്. ദീപക് പറമ്പോല്‍, ജഗദീഷ്, സുധീർ കരമന, ജോണി ആൻ്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ജയശങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം നന്ദഗോപൻ വി, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം വിനോദ് പട്ടണക്കാടൻ, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സക്കീർ ഹുസൈൻ, ഡിസൈൻ തോട്ട് സ്റ്റേഷൻ, പ്രൊജക്റ്റ് ഡിസൈൻ ഷംനാസ് എം അഷ്റഫ്, പ്രൊഡക്‌ഷൻ കൺട്രോളർ ജോൺ കുടിയാൻമല.
മെയ് പത്തൊമ്പതിന് ജാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം തുടർന്ന് കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടും. പെരുമ്പാവൂർ, കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം. പിആര്‍ഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ