ഇര്‍ഷാദ്, എം എ നിഷാദ് ഒന്നിക്കുന്ന 'റ്റു മെന്‍'; ചിത്രീകരണം ദുബൈയില്‍

Published : Aug 28, 2021, 01:03 PM IST
ഇര്‍ഷാദ്, എം എ നിഷാദ് ഒന്നിക്കുന്ന 'റ്റു മെന്‍'; ചിത്രീകരണം ദുബൈയില്‍

Synopsis

ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കുന്ന ചിത്രമെന്ന് അണിയറക്കാര്‍

ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റ്റു മെന്‍'. മലയാളിയുടെ പ്രവാസ ജീവിതം പശ്ചാത്തലമാക്കുന്ന സിനിമയുടെ 90 ശതമാനം ചിത്രീകരണവും ദുബൈയില്‍ ആയിരിക്കും. ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു.

രണ്‍ജി പണിക്കർ, ഇന്ദ്രൻസ്, ബിനു പപ്പു, മിഥുൻ രമേശ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ, സുനിൽ സുഖദ, ലെന, അനുമോൾ, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി ഗ്രൂപ്പിന്‍റെ ബാനറിൽ മാനുവല്‍ ക്രൂസ് ഡാർവിൻ ആണ് നിര്‍മ്മാണം. തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം. ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമി. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ആനന്ദ് മധുസൂദനാണ് സംഗീതം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാര്‍ ഡാനി ഡാർവിൻ, ഡോണി ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ ജോയൽ ജോർജ്ജ്, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം അശോകൻ ആലപ്പുഴ, എഡിറ്റിംഗ്- കളറിസ്റ്റ് ശ്രീകുമാർ നായർ, സൗണ്ട് ഡിസൈൻ രാജാകൃഷ്ണൻ എം ആർ, ഫിനാൻസ് കൺട്രോളർ അനൂപ് എം, വാർത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്