ഇതാണ് 'ബ്രോ ഡാഡി'യിലെ 'സൂസന്‍'; മലയാളം അരങ്ങേറ്റത്തിന് കാവ്യ ഷെട്ടി

Published : Aug 28, 2021, 12:36 PM IST
ഇതാണ് 'ബ്രോ ഡാഡി'യിലെ 'സൂസന്‍'; മലയാളം അരങ്ങേറ്റത്തിന് കാവ്യ ഷെട്ടി

Synopsis

ഫാഷന്‍ മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച കാവ്യ ഷെട്ടി 2011ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ മത്സരാര്‍ഥിയായിരുന്നു

മലയാളം അരങ്ങേറ്റത്തിന് കന്നഡ സിനിമാതാരവും മോഡലുമായ കാവ്യ എം ഷെട്ടി. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലൂടെയാണ് കാവ്യ ഷെട്ടി മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള ചിത്രത്തിന്‍റെ ഭാഗമാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാവ്യ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ 'ബ്രോ ഡാഡി' ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്.

'താങ്കള്‍ക്കൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണെ'ന്നാണ് പൃഥ്വിരാജിനെ ടാഗ് ചെയ്‍തുകൊണ്ട് പോസ്റ്റ് ചെയ്‍ത ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. തന്‍റെ കഥാപാത്രത്തെക്കുറിച്ച് ഏറെയൊന്നും പറയുന്നില്ലെങ്കിലും കഥാപാത്രത്തിന്‍റെ പേര് കാവ്യ അടുത്തിടെ പങ്കുവച്ചിരുന്നു. "ക്യൂട്ട് ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. സൂസന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഒരു പുതിയ ഇന്‍ഡസ്ട്രിയിലേക്കുള്ള യാത്ര എങ്ങനെയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഞാന്‍", ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കാവ്യ ഷെട്ടി പറഞ്ഞിരുന്നു.

ഫാഷന്‍ മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച കാവ്യ ഷെട്ടി 2011ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ മത്സരാര്‍ഥിയായിരുന്നു. പിന്നീട് പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്കുള്ള അവസരം തുറക്കുന്നത്. 2013ല്‍ പുറത്തെത്തിയ കന്നഡ ചിത്രം 'നാം ദുനിയ നാം സ്റ്റൈല്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. എ എല്‍ വിജയ്‍യുടെ 'ഇത് എന്ന മായം' എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. സത്യദേവ് നായകനാവുന്ന തെലുങ്ക് ചിത്രം 'ഗുര്‍തുണ്ട സീതാകാലം' പൂര്‍ത്തിയാക്കിയിട്ടാണ് കാവ്യ ഷെട്ടി ബ്ര ഡാഡിയുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്‍തിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പരിപാടിക്കെത്തിയ കാണികളോട് വേടന്‍റെ ഉപദേശം; 'ഇലക്ഷൻ വരാൻ പോകുന്നു, നോക്കി വോട്ട് ചെയ്യുക, നോക്കി വോട്ട് ചെയ്യുക'
കാൻസർ വേദനയിലും ആ കണ്ണുകളിൽ തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല: ശിഷ്യയെ കുറിച്ച് ആശാ ശരത്ത്