മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ രവി തേജ ചിത്രം 'ഇരുമുടി'; വിറ്റുപോയത് 1 മില്യൺ ടിക്കറ്റുകൾ

Published : Aug 22, 2026, 07:46 AM IST
irumudi movie

Synopsis

രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്ത 'ഇരുമുടി' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന 'ഇരുമുടി' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഒരു മില്യൺ ടിക്കറ്റുകളാണ് ഇതുവരെ ചിത്രത്തതിന്റേതായി വിറ്റുപോയത്.

പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിച്ചത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്‌ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു; ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ
വിജയ് ചിത്രം ജന നായകനിലെ 'ചെല്ലമകളേ' വീഡിയോ ഗാനം പുറത്ത്