നടി രേഖ വീണ്ടും വിവാഹിതയാകുന്നോ?, വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

Published : Feb 12, 2026, 04:12 PM IST
Rekha Ratheesh

Synopsis

നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നതും കാണാം.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് രേഖ രതീഷ്. പരസ്‍പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ആണ് രേഖയെ കൂടുതൽ ജനപ്രിയയാക്കിയത്. ഏറെക്കാലമായി സിംഗിൾ മദർ ആയി ജീവിതം നയിക്കുകയാണ് താരം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ രേഖ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനം എടുത്തുവെന്നും അധികം വൈകാതെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങുമെന്നും അറിയിച്ചിരിക്കുകയാണ് താരം.

'എ ന്യൂ ചാപ്റ്റർ' എന്ന തലക്കെട്ടു നൽ‌കിയാണ് രേഖ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം'', എന്നാണ് വിഡിയോയിൽ രേഖ രതീഷ് പറയുന്നത്.

 

 

തുടർന്ന്, തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ ഈശ്വർ രഘുനാഥിനെ രേഖ വീഡിയോ കോൾ ചെയ്യുന്നതും കാണാം. എന്താണ് കാര്യമെന്നത് ഉടനെ റിവീൽ ചെയ്യുമെന്നും പറഞ്ഞാണ് റീൽ അവസാനിക്കുന്നത്. അടുത്ത വീഡിയോയിൽ എന്താണ് സംഭവമെന്നു വെളിപ്പെടുത്താമെന്നും രേഖ കുറിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണോ? വിവാഹമാണോ അനൗൺസ് ചെയ്യാൻ പോകുന്നത്, അതോ സീരിയൽ പ്രമോഷനാണോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

മുൻപ്, രേഖയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് ഈശ്വർ രഘുനാഥ് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഹാപ്പി ബർത്ത് ഡെ ലവ്' എന്നാണ് രേഖയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഈശ്വർ കുറിച്ചത്. ഇപ്പോൾ രേഖയുടെ പോസ്റ്റും എത്തിയതിനു പിന്നാലെ വിവാഹം തന്നെയാണ് അനൗൺസ് ചെയ്യാൻ പോകുന്നതെന്ന് ഉറപ്പിക്കുന്നവരുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അവിടെ അപ്പോള്‍ നമ്മളെ എല്ലാവരും ഒറ്റപ്പടുത്തും', അനുഭവം പറഞ്ഞ് ധന്യ മേരി വർഗീസ്
'ഇച്ചായാ..പ്രൊമോഷന് പോയില്ലേൽ 15ലക്ഷം കൊടുക്കേണ്ടി വരും, ആകെ ഒരു മാരുതി കാറേ ഉള്ളൂ'; ജോജി ജോൺ