ജിന്‍റോയുമായി വിവാഹമോ? ആദ്യമായി പ്രതികരിച്ച് അപ്‍സര രത്നാകരന്‍

Published : Mar 04, 2026, 04:43 PM IST
is apsara rathnakaran to marry jinto bodycraft here is her first response

Synopsis

അടുത്തിടെ സോഷ്യല്‍ മീഡിയയിലും യുട്യൂബ് ചാനലുകളിലും വന്ന പ്രചരണത്തില്‍ പ്രതികരണവുമായി അപ്‍സര

സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ സീരിയല്‍ പ്രേമികളുടെ പ്രിയം നേടിയ നടിയാണ് അപ്സര രത്നാകരന്‍. പിന്നീട് ബി​ഗ് ബോസ് മത്സരാര്‍ഥിയായും അപ്സര ശ്രദ്ധിക്കപ്പെട്ടു. ജിന്‍റോ വിജയിയായ സീസണ്‍ 6 ലെ ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്നു അപ്സര. ഷോയുടെ 76-ാം ദിവസമാണ് അവര്‍ പുറത്തായത്. ഇപ്പോഴിതാ തന്‍റെ വ്യക്തിജീവിതം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന തെറ്റായ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് അപ്സര. ഏറ്റവുമൊടുവിലായി അത്തരത്തില്‍ വന്ന ഒരു പ്രചരണത്തക്കുറിച്ചും അപ്സര പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബി​ഗ് ബോസ് മുന്‍ മത്സരാര്‍ഥിയുടെ പ്രതികരണം.

അപ്‍സര പറയുന്നു

തനിക്കൊപ്പം ബി​ഗ് ബോസ് ആറാം സീസണില്‍ ഉണ്ടായിരുന്ന, സീസണ്‍ വിന്നര്‍ ആയ ജിന്‍റോയെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സമീപകാലത്ത് ഉണ്ടായ പ്രചരണമെന്ന് അപ്സര പറയുന്നു. അത് തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെക്കുറിച്ചും അവര്‍ പറയുന്നു. അടുത്തിടെ ഒരു ദിവസം ഞാൻ സോഷ്യൽ മീഡിയ തുറക്കുമ്പോള്‍ കണ്ടതാണ് ജിന്‍റോയും അപ്സരയും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന്. ജിന്റോ ചേട്ടനോട് ഞാൻ ഒരു കോണ്ടാക്റ്റ് പോലുമില്ല. എന്റെ ഫോൺ ഞാൻ ഇപ്പോള്‍ തരാം. എവിടെയെങ്കിലും പൊതുവേദികളില്‍ വരുമ്പോഴാണ് പരിചയം പുതുക്കാറ്. അദ്ദേഹത്തിന് എന്നോട് ഒരു വൈരാഗ്യോ ഒരു ദേഷ്യവും പിണക്കോ ഒന്നുമില്ല. എനിക്ക് അദ്ദേഹത്തിനോടും ഇല്ല. ഒരുമിച്ച് ഒരുപാട് നാള്‍ ഒരേ ഷോയിൽ ഉണ്ടായിരുന്ന രണ്ട് ആൾക്കാരല്ലേ. പക്ഷേ ഞങ്ങള്‍ തമ്മില്‍ കോണ്ടാക്റ്റ് ഇല്ല. അദ്ദേഹത്തിനെ വച്ചിട്ട് വരെ പറയുക എന്ന് വെച്ചാൽ എനിക്കറിയില്ല എന്തിനാണ് മീഡിയസിൽ അങ്ങനെ ഒരു ന്യൂസ് എന്ന്. അതുകൊണ്ട് എന്താണ് അവർക്ക് കിട്ടുന്നത് എന്ന് എനിക്കറിയില്ല. പക്ഷെ അതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ഒരു വിഷമം ഉണ്ടല്ലോ, അപ്സര പറയുന്നു.

എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ ഞാൻ മാത്രമല്ല, എന്റെ അമ്മയുണ്ട്. അമ്മയ്ക്ക് എത്ര സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരിക്കും. അവരൊക്കെ ഈ വാര്‍ത്ത കാണുകയല്ലേ. എന്റെ ചേച്ചി ടീച്ചർ ആണ്. അവൾ സ്കൂളിൽ പോവുമ്പോള്‍ അവള്‍ പഠിപ്പിക്കുന്ന കുട്ടികൾ, അവരുടെ രക്ഷിതാക്കള്‍ ഒക്കെ ചോദിക്കില്ലേ. ചേച്ചിയുടെ മോനുണ്ട്. സിദ്ധു. അവനിപ്പൊ ഒൻപത് വയസ്സാണ്. സിദ്ധൂട്ടൻ എന്നോട് ചോദിച്ചു, ഇളയമ്മാ ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ ഫ്രണ്ട്സ് ഒക്കെ ചോദിക്കുവാ ഇളയമ്മേടെ കല്യാണം ആയോ എന്ന്, മറ്റേ ബിഗ് ബോസിലെ ജിന്‍റോ ചേട്ടനുമായിട്ട് എന്ന്. ഞാൻ അവന്റെ അടുത്ത് എന്താണ് പറയുക. അവൻ എന്നോട് വന്ന് ചോദിക്കണമെങ്കിൽ അവന്റെ സ്കൂളിൽ അത് ഡിസ്കഷൻ ആയിട്ടല്ലേ. അവന്റെ ഒപ്പമുള്ള പിള്ളേര് സംസാരിച്ചിട്ടല്ലേ. എനിക്കപ്പോ ഭയങ്കര നിസ്സഹായതയാണ് തോന്നിയത്, അപ്സര പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിവാഹം കഴിച്ചാലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം, കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായത്തിലും സാമ്പത്തികസ്വാതന്ത്ര്യം വേണം: ലിയോണ ലിഷോയ്
മോഹൻലാല്‍ അങ്ങനെയുള്ള ആളല്ല, മമ്മൂക്കയുടെയും മനസ്സ് മടുപ്പിച്ചു: കെ ബി ഗണേഷ് കുമാര്‍