വിവാഹം കഴിച്ചാലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം, കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായത്തിലും സാമ്പത്തികസ്വാതന്ത്ര്യം വേണം: ലിയോണ ലിഷോയ്

Published : Mar 04, 2026, 04:26 PM IST
Leona Lishoy

Synopsis

Actress Leona Lishoy about marriage, family, cinema and financial independence. വാർദ്ധക്യത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ലിയോണ ലിഷോയ് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു.  

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ലിയോണ ലിഷോയ്. മായാനദി, ആന്മരിയ കലിപ്പിലാണ്, മറഡോണ തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിയോണ അണലി എന്ന പുതിയ വെബ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കൂടത്തായി ജോളി കേസുമായി ബന്ധപ്പെട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വിവാഹ ജീവിതത്ത കുറിച്ച് ലിയോണ പറഞ്ഞ വാക്കുളാണ് ചർച്ചയാവുന്നത്. സിനിമ ഇല്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നും, മരിക്കുന്നത് വരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ ലിയോണ വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.

"സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരെ നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷെ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിം​ഗ് മാത്രമേ നിലനിൽക്കൂ." ലിയോണ പറയുന്നു.

‘ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും’

"വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷെ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും. ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും." ലിയോണ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ലിയോണയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

മോഹൻലാല്‍ അങ്ങനെയുള്ള ആളല്ല, മമ്മൂക്കയുടെയും മനസ്സ് മടുപ്പിച്ചു: കെ ബി ഗണേഷ് കുമാര്‍
സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷേ ഇവിടെ ഒറിജിനലാണ്: നടി സരിത ബാലകൃഷ്‍ണൻ