വീണ്ടുമൊരു ജീത്തു ജോസഫ് സസ്പെൻസ് ഡ്രാമ, എന്താണ് ആ ലോക്കറിൽ?

Published : Sep 14, 2025, 11:54 AM IST
Mirage movie trailer

Synopsis

കൂമന് ശേഷം ജീത്തു ജോസഫ് - ആസിഫ് അലി കോംബോ ഒരുമിക്കുന്ന സിനിമയാണ് മിറാഷ്, സിനിമ ഈ മാസം 19ന് തിയറ്ററുകളിലെത്തും.

2022 ലാണ് സംവിധായകൻ ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി കൂമൻ എന്ന സിനിമയ്ക്കു വേണ്ടി ഒരുമിക്കുന്നത്.ആസിഫ് അലിയുടെ കരിയറിൽ തന്നെ അദ്ദേഹത്തിന് ലഭിച്ച ഏറ്റവും സങ്കീർണമായ കഥാപാത്രങ്ങളിലൊന്നായിരുന്നു രാവിലെ പോലീസ് കോൺസ്റ്റബിളും രാത്രി കള്ളനുമായിതീരുന്ന ക്ലെപ്‌റ്റോമാനിയ എന്ന മാനസികരോഗം ബാധിച്ച കോൺസ്റ്റബിൾ ഗിരി.മൂന്നുവർഷത്തിനിപ്പുറം ആസിഫലിയും ജീത്തുജോസഫ് എന്ന മാസ്റ്റർ റൈറ്ററും ഒന്നിക്കുന്ന സിനിമയാണ് മിറാഷ്.

സിനിമയുടെ ട്രൈലെർ കഴിഞ്ഞ ദിവസം ആണ് സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജീത്തു ജോസഫിന്റെ മുൻസിനിമകളിലെ പോലെ ക്രൈമും സസ്‌പെൻസും മിസ്റ്ററിയും സമം ചേർത്ത ഒരു ത്രില്ലെർ തന്നെയാണ് മിറാഷ് എന്ന് ട്രൈലെർ ഉറപ്പുതരുന്നു. സത്യാന്വേഷിയായ ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനായാണ് ആസിഫ് അലി എത്തുന്നത്. പ്യുവർ ഫാക്ടസ് എന്ന യൂട്യൂബ് ചാനലിലൂടെ തമിഴ്‌നാട് ബേസ് ചെയ്തുകൊണ്ടുള്ള വാർത്തകളാണ് ആസിഫലിയുടെ കഥാപാത്രം കവർ ചെയ്യുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ആസിഫ് അലിയുടെ തമിഴ് വാർത്ത അവതരണവും ട്രൈലറിൽ ഉടനീളമുള്ള തമിഴ്നാട് രെജിസ്റ്ററേഷൻ വണ്ടികളും കോയമ്പത്തൂർ ഡിസ്ട്രിക്‌ട് പോലീസ് സ്റ്റേഷന്റെ സാനിധ്യവുമൊക്കെ സിനിമ നടക്കുന്ന ഭൂമിക തമിഴ്‌നാടാണെന്ന് സൂചിപ്പിക്കുന്നു. സിനിമയിൽ ഹക്കിം ഷാജഹാൻ അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ തിരോധാനവും, കിരൺ എവിടെ പോയി എന്ന് അന്വേഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന അപർണ ബലമുരളിയും അപർണയെ സഹായിക്കാൻ എത്തുന്ന ആസിഫ് അലിയെയും കാണാം.

ട്രൈലറിന്റെ അവസാനഭാഗത്ത്‌ ഡൽഹി പശ്ചാത്തലമുള്ള ചില രംഗങ്ങൾ കാണിക്കുന്നുണ്ട് , ഒരുപക്ഷെ കിരണിന് എന്ത് പറ്റി എന്ന അന്വേഷണം ആസിഫ് അലിയെ ചെന്നെത്തിക്കുന്നത് രാജ്യമൊട്ടാകെ ചർച്ചയായ ഒരു കുറ്റകൃത്യത്തിന്റെ ചുരുളുകളിലേക്കാവാം.പക്ഷെ സിനിമയുടെ ട്രൈലറിനെ സ്പെഷ്യൽ ആക്കി തീർക്കുന്നത് ആവർത്തിച്ചു വരുന്ന ഡോർ ഓപ്പണിങ് സീൻസും ലോക്കർ ഓപ്പണിങ് സീൻസുമാണ്.ആകാംഷയും ഉദ്വോഗവും കണ്ണിൽ നിറച്ചു കൊണ്ട് ആസിഫ് അലി ലോക്കർ തുറന്നെടുക്കുന്ന ആ തെളിവുകൾ എന്താണ് ?ട്രെയിലറിന് മുമ്പ് പുറത്തുവിട്ട ടീസറിൽ ആരാണ് അപർണ ബലമുരളിയുടെ മുഖത്ത് ആഞ്ഞടിക്കുന്നത് ?സമ്പത്ത് അവതരിപ്പിക്കുന്ന പോലീസ് ഓഫീസറാണാ മിറാഷിലേ വില്ലൻ ?ട്രൈലറിൽ രണ്ട്‌ സെക്കന്റ് നേരം കാണിക്കുന്ന വളരെ കോംപ്ലിക്കേറ്റഡ് ആയ ഡിസൈനുള്ള താക്കോലിലെ ഒമ്പതക്ക നമ്പർ എന്തിനെയാണ് സൂചിപ്പിക്കുന്നത് ?അങ്ങനെ നിരവധി ചോദ്യങ്ങളാണ് മിറാഷ് ട്രൈലെർ നമുക്ക് മുന്നിൽ ഇടുന്നത്.

ആസിഫ് അലി തുടർച്ചയായി കുറ്റാന്വേഷണ സിനിമകളുടെ ഭാഗമാവുമ്പോഴും പ്രകടനത്തിലോ കഥാപാത്രത്തിന്റെ തിരഞ്ഞെടുപ്പിലോ ആവർത്തന വിരസത തോന്നുന്നില്ല എന്നതും ഇതിന് മുമ്പ് ആസിഫ് അലി അപർണ ബാലമുരളി കോംബോയിൽ വന്ന സൺ‌ഡേ ഹോളീഡേ , കിഷ്‌കിന്ധകാണ്ഡം , ബി ടെക് എന്നീ സിനിമകൾ വലിയ വിജയങ്ങളായതും മിറാഷിനു വേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങളാണ്.എല്ലാത്തിനും അപ്പുറം പ്രേക്ഷകൻറെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ജീത്തു ജോസഫ് സ്റ്റൈൽ ക്ലാസിക് ക്രിമിനൽ ലെവൽ ട്വിസ്റ്റ് , ട്രെയിലറിലെ അവസാന ഭാഗത്തെ കാട് പശ്ചാത്തലമായ ഫൈറ്റ് സിക്യുഎൻസിനു ശേഷം സംഭവിച്ചാൽ വീണ്ടും ബോക്സ് ഓഫീസ് ആസിഫ് അലി ജീത്തു ജോസഫ് കോംബോ തൂക്കിയിരിക്കും, സിനിമ ഈ മാസം 19ന് തിയറ്ററുകളിലെത്തും.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ