
ബോഡി ഷെയ്മിങ്ങ് കമന്റുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും അത് ചെയ്തവരോട് നന്ദിയുണ്ടെന്നും നടിയും കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണ. തന്റെ ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വച്ചാൽ കൊള്ളാമെന്ന് തനിക്ക് തോന്നാറുണ്ടെന്നും ഇഷാനി പറയുന്നു. ജയറാമും കാളിദാസ് ജയറാമും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിൽ ഇഷാനി പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിന് ശേഷം ഇഷാനി വേഷമിടുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
"നെഗറ്റീവ് കമന്റുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബോഡി ഷെയ്മിങ് കമന്റുകൾ വന്നിട്ടുണ്ട്. എന്നെ ബോഡി ഷെയിം ചെയ്തവരോട് ഒരുപാട് നന്ദിയുണ്ട്. പണ്ടൊക്കെ എനിക്ക് ഒരുപാട് വിഷമം വന്നിട്ടുണ്ട്, പഴയ ഫോട്ടോ നോക്കി ഞാൻ അത്ര മെലിഞ്ഞിട്ടല്ലല്ലോ എന്നൊക്കെ പറയാറുണ്ട്. പക്ഷെ എന്നെ ആ കമന്റുകളാണ് എങ്കറേജ് ചെയ്തത്. ബോഡി ഷെയ്മിങ് നല്ലതാണ് എന്ന് ഞാൻ പറയില്ല, പക്ഷെ അത് എന്നെ മാറാൻ വേണ്ടി സഹായിച്ചിട്ടുണ്ട്. എനിക്ക് എന്റെ ചില ചിത്രങ്ങൾ കാണുമ്പോൾ കുറച്ചൂടെ വണ്ണം വെച്ചാൽ കൊള്ളാം എന്ന് തോന്നാറുണ്ട്". ഇഷാനി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇഷാനിയുടെ പ്രതികരണം.
മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ആശകൾ ആയിരം എന്ന ചിത്രത്തെ നോക്കിക്കണ്ടത്. ‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനൽ ദേവ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ