'അങ്ങനെയൊരു വകുപ്പ് ഉണ്ടായാല്‍ കൊള്ളാം, അത്രയും പ്രാധാന്യമുള്ള വിഷയം'; ആശയം പങ്കുവച്ച് രമേശ് പിഷാരടി

Published : May 06, 2026, 02:49 PM IST
it will be nice if there would be a seperate department for mental health says Ramesh Pisharody

Synopsis

ചോദ്യത്തില്‍ പ്രതികരണവുമായി രമേശ് പിഷാരടി

യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ശ്രദ്ധയോടെ നോക്കിയിരുന്ന ഒരു മണ്ഡലമാണ് പാലക്കാട്. ശോഭ സുരേന്ദ്രനെ പിന്തള്ളി യുഡിഎഫ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടിയാണ് അവിടെ വിജയിച്ചത്. 13,147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം എന്നത് രമേശ് പിഷാരടിയുടെ നേട്ടത്തിന് തിളക്കം കൂട്ടുന്നു. പ്രചരണ സമയത്തും രമേശ് പിഷാരടിയുടെ ചില അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരള സര്‍ക്കാരില്‍ വരണമെന്ന് താന്‍ ആ​ഗ്രഹിക്കുന്ന ഒരു പുതിയ വകുപ്പിനെക്കുറിച്ച് പറയുകയാണ് രമേശ് പിഷാരടി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നാദിര്‍ഷയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രമേഷ് ഇക്കാര്യം പറയുന്നത്.

കേരള സര്‍ക്കാരില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരു വകുപ്പ് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന നാദിര്‍ഷയുടെ ചോദ്യത്തിനാണ് പിഷാരടിയുടെ പ്രതികരണം. അതിങ്ങനെ- ആരോഗ്യ വകുപ്പിന് കീഴില്‍ മാനസികാരോഗ്യ വകുപ്പ് എന്നൊരു വകുപ്പ് ഉണ്ടായാല്‍ കൊള്ളാമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മള്‍ എല്ലാവരും വര്‍ത്തമാനകാലത്തില്‍ ആ സ്ഥലത്ത് വീക്ക് ആണ്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും അല്ലാത്ത വിദ്യാഭ്യാസ വകുപ്പും ഉണ്ടല്ലോ. മാനസികാരോഗ്യം എന്നത് വളരെ പ്രാധാന്യത്തോടെ നമ്മള്‍ കാണേണ്ട ഒന്നാണ്. മാനസികമായ സന്തോഷം എല്ലാ സ്ഥലത്തും നമുക്ക് ആവശ്യമാണ്. ജനങ്ങളുടെ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനും പ്രാധാന്യം കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു, അവിടെ വികസനം വരിക എന്നത് ഒരാള്‍ക്ക് മാനസികമായ സന്തോഷം നല്‍കുന്ന കാര്യമല്ലേ എന്ന്. അല്ല. നിങ്ങള്‍ ഒരു പാര്‍ക്കിലോ കടല്‍ത്തീരത്തോ പോയിരുന്നാലും നിങ്ങള്‍ക്ക് വ്യക്തിപരമായ മാനസിക സന്തോഷം ഇല്ലാതെയാണ് ഇരിക്കുന്നതെങ്കില്‍ ഇതൊന്നും ആസ്വദിക്കാന്‍ പറ്റില്ല. നിങ്ങള്‍ വ്യക്തിപരമായി നല്ല മാനസിക സന്തോഷത്തിലാണ് ഇരിക്കുന്നതെങ്കില്‍ നിങ്ങള്‍ എവിടെ ഇരുന്നാലും കുറച്ചൊക്കെ ഹാപ്പിയാവാന്‍ പറ്റും. അത് നമ്മള്‍ കാണേണ്ട, കരുതേണ്ട ഒരു ഏരിയ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു, രമേശ് പിഷാരടി പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കേരളം ബം​ഗാള്‍ ആകരുത്, ഇത് ഇടത് സഹയാത്രികരുടെ വിജയം'; പ്രതികരണവുമായി വിനായകന്‍
പേട്രിയറ്റിന്റെ കളക്ഷനില്‍ ഇടിവ്, ആകെ എത്ര നേടി?