മനസ്സാണ് ഇട്ടിമാണി; മോഹൻലാല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍

Published : Sep 06, 2019, 04:09 PM ISTUpdated : Sep 06, 2019, 04:23 PM IST
മനസ്സാണ് ഇട്ടിമാണി; മോഹൻലാല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍

Synopsis

മോഹൻലാല്‍ നായകനായ ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈനയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന.  ചിരിക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന എന്നാണ് റിപ്പോര്‍ട്ടുകള്‍.  പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടും വിധമുള്ള ചേരുവകളാണ് സിനിമയില്‍.  തൃശൂര്‍ക്കാരനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിബി- ജോജു ടീമാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്‍തിരിക്കുന്നത്.

പ്രായമേറെയായിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന വ്യക്തിയായിട്ടാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്. ഏറെക്കാലത്തിനു ശേഷം മോഹൻലാല്‍ തമാശകള്‍ കാണാനാകുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. കേവലം ചിരിക്കപ്പുറം ഒരു കുടുംബകഥയും ചിത്രത്തിലുണ്ട്. ഒരു സന്ദേശം നല്‍കുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദൃശ്യം 3 എങ്ങനെയുണ്ട്?, ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
36 വർഷങ്ങൾക്ക് ശേഷം കിരീടം വീണ്ടും തിയറ്ററുകളിലേക്ക്, മോഹൻലാൽ ആരാധകര്‍ ആവേശത്തില്‍