അൻവർ അലിയുടെ വരികൾക്ക് സനൽ ദേവ് ഈണം നൽകിയ 'ആദി പൊന്മീൻ' എന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടത്.
ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ആദി പൊന്മീന്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. സനല്‍ ദേവ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു കൃഷ്ണനും അനില രാജീവും ചേര്‍ന്നാണ്. അതേസമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബിജു മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രമാണ് അവറാച്ചൻ ആൻഡ് സൺസ്. ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് അവതരിപ്പിച്ചിരിക്കുന്നത്.
നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ ചിത്രത്തില്‍ ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സന്‍, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവറാച്ചൻ ആൻഡ് സൺസിന് തിരക്കഥ ഒരുക്കിയത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഛായാഗ്രഹണം സജിത് പുരുഷൻ, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്.
സംഗീത സംവിധാനം സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, ആർട്ട് ഡയറക്ടർ അജി കുറ്റിയാനി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, സ്റ്റിൽസ് ബിജിത് ധർമടം, മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് ബ്രിങ് ഫോർത്ത്, വി എഫ് എക്സ് പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പി ആർ ഒ പ്രതീഷ് ശേഖർ.

