Jacqueline Fernandez : സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Web Desk   | Asianet News
Published : Dec 06, 2021, 10:03 AM IST
Jacqueline Fernandez : സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Synopsis

ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു.

മുംബൈ: ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ(Jacqueline Fernandez ) ലുക്ക് ഔട്ട് നോട്ടീസ്(look-out circular). ഇതിന്റെ പശ്ചാലത്തിൽ നടിയുടെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. 200 കോടി രൂപയുടെ കള്ളപ്പണം(200crore extortion case) വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ചാണ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ സഘം കണ്ടെത്തിയിരുന്നു. 

കേസിൽ നേരത്തെ ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു. 
മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസിൽ ലീനാ മരിയ പോളിനെ നേരത്തെ ഇഡി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിവിന്‍ പോളിയുടെ 'ഫാര്‍മ' ഇപ്പോള്‍ കാണാം; 7 ഭാഷകളില്‍ സ്ട്രീമിംഗ് ആരംഭിച്ചു
അനശ്വര രാജന്റെ ചാമ്പ്യൻ, ട്രെയിലര്‍