
മമ്മൂട്ടിയെ(mammootty) നായനാക്കി ഒരുക്കിയ 'ഗാനഗന്ധര്‍വന്' ശേഷം പുതിയ ചിത്രവുമായി രമേശ് പിഷാരടി(ramesh pisharody). താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്ന് പിഷാരടി പറയുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ സുപരിചിതനായ സുനീഷാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മാണം. ബാദുഷ എന്‍ എം ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധർവൻ.
ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിട്ട ഈ ചിത്രത്തിൽ പുതുമുഖം വന്ദിത ആയിരുന്നു നായിക. രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
അതേസമയം, നവാഗതനായ നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന 'നോ വേ ഔട്ടാ'ണ് രമേശ് പഷാരടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും പിഷാരടി അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം കേസന്വേഷണത്തിനിറങ്ങുന്ന ഉദ്യേഗസ്ഥനായാണ് താരം സിബിഐ5ൽ എത്തുന്നത്.
Read Also: CBI 5: 'സേതുരാമയ്യര്‍' ടീമിലെ പുതിയ ഉദ്യോഗസ്ഥന്‍; സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പില്‍ രമേശ് പിഷാരടി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ