പരസ്യചിത്രത്തില്‍ മാത്രമല്ല, ജഗതി സിനിമയിലേക്കും തിരിച്ചുവരുന്നു

Published : Mar 03, 2019, 04:01 PM IST
പരസ്യചിത്രത്തില്‍ മാത്രമല്ല, ജഗതി സിനിമയിലേക്കും തിരിച്ചുവരുന്നു

Synopsis

ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'ഒരു ഞായറാഴ്ച'യുടെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജഗതി സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.  

ക്യാമറയ്ക്ക് മുന്നിലേക്കുള്ള ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന്റെ വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. പക്ഷേ അഭിനയിക്കുന്നത് പരസ്യചിത്രത്തിലാണെന്നത് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ ആവേശം കുറച്ചിരുന്നു. ഒരു വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചുവരുന്നതെങ്കിലും അടുത്ത വര്‍ഷം സിനിമയില്‍ അഭിനയിക്കുമെന്നാണ് ജഗതിയുടെ മകന്‍ രാജ്കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ജഗതിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന പുതിയ വിവരം എത്തുന്നു. സിനിമയിലേക്കുള്ള ജഗതിയുടെ മടക്കത്തിന് ഇനി കാത്തിരിക്കേണ്ടതില്ല എന്നതാണ് അത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡില്‍ ശ്യാമപ്രസാദിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത 'ഒരു ഞായറാഴ്ച'യുടെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജഗതി സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. 'കബീറിന്റെ ദിവസങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ശരത് ചന്ദ്രനാണ്.

ശ്രീകുമാര്‍ പി കെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, ദിനേശ് പണിക്കര്‍, മേജര്‍ രവി, ബിജുക്കുട്ടന്‍, കൈലാഷ്, നോബി, താരാ കല്യാണ്‍, സോനാ നായര്‍, ജിലു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഛായാഗ്രഹണം ഉദയന്‍ അമ്പാടി. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് എം ജയചന്ദ്രന്‍, അല്‍ഫോന്‍സ് ജോസഫ്, അനിത ഷെയ്ഖ് എന്നിവരാണ്. എഡിറ്റിംഗ് സുജിത്ത് സഹദേവ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്തിനാണ് കൊച്ചു വായിൽ വലിയ വർത്തമാനങ്ങൾ?; വിമർശനങ്ങൾക്ക് മറുപടിയുമായി മീനാക്ഷി
പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി കൊണ്ട് ശ്രീനാഥ് ഭാസിയുടെ പൊങ്കാല 2-ാം വാരത്തിലേക്ക്.