'ജയിലര്‍ 2' എത്തുക ഈ പേരില്‍? പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

Published : Apr 13, 2024, 09:13 AM IST
'ജയിലര്‍ 2' എത്തുക ഈ പേരില്‍? പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

Synopsis

തിരക്കഥയ്ക്ക് രജനികാന്തിന്‍റെയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്‍റെയും പച്ചക്കൊടി

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ജയിലര്‍. പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോ​ഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ രണ്ടാം ഭാ​ഗത്തിന് ഇടാന്‍ സംവിധായകന്‍ നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്ന പേര് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രോജക്റ്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. ഇതില്‍ ജയിലറില്‍ രജനികാന്തിന്‍റെ പഞ്ച് ഡയലോ​ഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് നെല്‍സണ്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രജനികാന്തിന്‍റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാ​ഗമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.

തയ്യാറായ തിരക്കഥയ്ക്ക് രജനികാന്തിന്‍റെയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്‍റെയും പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജൂണില്‍ ആരംഭിച്ചേക്കുമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171 ന് ശേഷമാവും ജയിലര്‍ 2 ആരംഭിക്കുക. ലോകേഷ് ചിത്രം എന്ന് പൂര്‍ത്തിയാവും എന്നതിനെ ആശ്രയിച്ചാവും ഇതിന്‍റെ തുടക്കം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രണ്ടാം ഭാ​ഗത്തില്‍ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും അടക്കമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവുമോ എന്ന് അറിവായിട്ടില്ല. 

ALSO READ : ഗള്‍ഫ് കളക്ഷനില്‍ വന്‍ ട്വിസ്റ്റ്! മുന്നില്‍ ആര്? 'ആവേശ'വും 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും ആദ്യദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നിര്‍മാതാവ് മുരളി കുന്നുംപുറത്തിനെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി അഭിലാഷ് പിള്ള
ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു