Asianet News MalayalamAsianet News Malayalam

ഗള്‍ഫ് കളക്ഷനില്‍ വന്‍ ട്വിസ്റ്റ്! മുന്നില്‍ ആര്? 'ആവേശ'വും 'വര്‍ഷങ്ങള്‍ക്ക് ശേഷ'വും ആദ്യദിനം നേടിയത്

വിഷു റിലീസുകള്‍ വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്

gulf opening box office of aavesham and varshangalkku shesham fahadh faasil nivin pauly dhyan sreenivasan
Author
First Published Apr 12, 2024, 4:18 PM IST | Last Updated Apr 12, 2024, 7:18 PM IST

ഇന്‍ഡസ്ട്രി എന്ന നിലയില്‍ ഏറ്റവും നല്ല കാലങ്ങളില്‍ ഒന്നിലൂടെ കടന്നുപോവുകയാണ് മലയാള സിനിമ. ഈ വര്‍ഷം ഏറ്റവുമധികം വിജയ ചിത്രങ്ങള്‍ വന്നത് മലയാളത്തില്‍ നിന്നാണ്. ഒപ്പം മറുഭാഷാ പ്രേക്ഷകര്‍ ഒടിടിക്ക് അപ്പുറം തിയറ്ററുകളിലെത്തി മലയാള സിനിമ കാണുന്നു എന്നതും മോളിവുഡിനെ സംബന്ധിച്ച് പുതുമയാണ്. ഇപ്പോഴിതാ മലയാളത്തിലെ വിഷു റിലീസുകളുടെ ഗള്‍ഫ് ഓപണിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

വിഷു റിലീസുകളായി വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ കേരളത്തില്‍ നിന്ന് നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയത് 3 കോടിയും ആവേശം ആദ്യദിനം നേടിയത് 3.50 കോടിയും ആണ്. എന്നാല്‍ പുറത്തെത്തുന്ന ഗള്‍ഫ് ബോക്സ് ഓഫീസ് സംഖ്യകളില്‍ ആവേശത്തേക്കാള്‍ ഒരുപടി മുന്നില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

ആവേശം ഗള്‍ഫില്‍ നിന്ന് ആദ്യദിനം നേടിയത് 4.92 കോടി ആണെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷത്തിന്‍റെ നേട്ടം 6 കോടിയാണ്! അതായത് ഒരു കോടിക്കുമേല്‍ വ്യത്യാസം. കേരളത്തിലേതുപോലെ ഇരു ചിത്രങ്ങള്‍ക്കും ലഭിക്കുന്ന മികച്ച ഒക്കുപ്പന്‍സി രണ്ടാം ദിനവും തുടരുകയാണ്. ആദ്യ വാരാന്ത്യ കളക്ഷനില്‍ രണ്ട് ചിത്രങ്ങളും മാജിക് കാട്ടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന ഉറപ്പ്. രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍റെ രണ്ടാമത്തെ ചിത്രമാണ് ആവേശം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ശ്രദ്ധേയ വേഷത്തില്‍ നിവിന്‍ പോളിയുമുണ്ട്. 

ALSO READ : 'നേര്' മാത്രമല്ല, മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രവും വിഷുവിന് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios