ജയിലര്‍ വന്‍ അപ്ഡേറ്റ്: അനിരുദ്ധിനോട് മുഖം കറുപ്പിച്ച് നെല്‍സണ്‍.!

Published : Jul 01, 2023, 06:41 PM IST
ജയിലര്‍ വന്‍ അപ്ഡേറ്റ്: അനിരുദ്ധിനോട് മുഖം കറുപ്പിച്ച് നെല്‍സണ്‍.!

Synopsis

അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഇപ്പോള്‍ ഇതാ നെല്‍സണ്‍ സ്റ്റെലില്‍ പുതിയ പ്രമോ ഇറക്കിയിരിക്കുകയാണ് സണ്‍ പിക്ചേര്‍സ്. 

ചെന്നൈ: രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'ജയിലര്‍' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 

ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്‍കുമാറിന്റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്തും നെല്‍സണും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'ജയിലര്‍'.

അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഇപ്പോള്‍ ഇതാ നെല്‍സണ്‍ സ്റ്റെലില്‍ പുതിയ പ്രമോ ഇറക്കിയിരിക്കുകയാണ് സണ്‍ പിക്ചേര്‍സ്. ജയിലറിലെ ആദ്യഗാനം ഉടന്‍ ഇറങ്ങും എന്നാണ് സെക്കന്‍റുകള്‍ നീളമുള്ള വീഡിയോ പറയുന്നത്. ജയിലറിലെ ആദ്യഗാനം ഉടന്‍ വേണമെന്നാണ് നെല്‍സണ്‍ വീഡിയോയില്‍ അനിരുദ്ധിനോട് പറയുന്നത്.

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍, ജാക്കി ഷെറോഫ് അടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ആഗസ്റ്റ് 10നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്‍പ് തന്നെ ചെന്നൈയില്‍ വന്‍ ഓഡിയോ ലോഞ്ച് ഉണ്ടാകും എന്നാണ് വിവരം. ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാം ഈ ചടങ്ങിന് എത്തിയേക്കും എന്നാണ് വിവരം.  'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം ആണ് എന്നതിനാല്‍ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

 ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ജയിലറിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഷങ്കറിന്റെ ‘2.0’യ്ക്ക് ശേഷം ഒരു രജനികാന്ത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഗോകുലം ജയിലറിന് വേണ്ടി മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വിജയിയുടെ ലിയോയുടെ കേരള വിതരണാവകാശവും ​ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു. 

രജനികാന്തിന്‍റെ ജയിലര്‍ സിനിമയിലെ സര്‍പ്രൈസ് അവസാനിക്കുന്നില്ല; പുതിയ അപ്ഡേറ്റ് പുറത്ത്.!

മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ചിത്രം; 'ജയിലർ' കേരള വമ്പൻ അപ്ഡേറ്റ് എത്തി

ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'..! 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ