തീയറ്ററില്‍ തീര്‍ന്നു ആദിപുരുഷ്; ഇടിതീപോലെ മറ്റൊരു തിരിച്ചടിയും.!

Published : Jul 01, 2023, 05:52 PM IST
തീയറ്ററില്‍ തീര്‍ന്നു ആദിപുരുഷ്; ഇടിതീപോലെ മറ്റൊരു തിരിച്ചടിയും.!

Synopsis

അതേ സമയം ഈ ഞായറോടെ ആദിപുരുഷിന്‍റെ തീയറ്റര്‍ റണ്‍ അവസാനിക്കും എന്നാണ് റിപ്പോര്‍ട്ട് വരുന്നത്.

മുംബൈ: രണ്ടാഴ്ച മുമ്പ് തിയറ്ററുകളിൽ റിലീസ് ചെയ്തത് മുതൽ വാർത്തകളിലും വിവാദങ്ങളിലും ഒരുപോലെ ഇടം പിടിച്ചതാണ് പ്രഭാസിന്‍റെ ആദിപുരുഷ്. ഇപ്പോള്‍ ചിത്രം ഓൺലൈനിൽ ചോർന്നിരിക്കുകയാണ്. ആദിപുരുഷിന്‍റെ തമിഴ് എച്ച്ഡി പതിപ്പാണ് ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ഇതോടെ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി പോസ്റ്റ് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതേ സമയം ആദിപുരുഷിന്‍റെ ഒടിടി റിലീസ് ഇതുവരെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ല.

അതേ സമയം ഈ ഞായറോടെ ആദിപുരുഷിന്‍റെ തീയറ്റര്‍ റണ്‍ അവസാനിക്കും എന്നാണ് റിപ്പോര്‍ട്ട് വരുന്നത്. മികച്ച തുടക്കത്തിന് ശേഷം വിവാദങ്ങള്‍ വന്നതിന് പിന്നാലെ ചിത്രം പ്രേക്ഷകര്‍ കൈവിട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. രാമയണം അടിസ്ഥാനമാക്കി എടുത്ത ഓംറൌട്ട് സംവിധാനം ചെയ്ത ചിത്രം ശനിയാഴ്ച തീയറ്ററില്‍ നിന്നും ഒരു കോടി മാത്രമാണ് നേടിയത്.

ഇതുവരെ 400 കോടി കളക്ഷന്‍ ആദിപുരുഷിന് കിട്ടിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എന്നാല്‍ ചിത്രം മുടക്കുമുതല്‍ പോലും നേടിയില്ലെന്നാണ് സിനിമ രംഗത്തെ സംസാരം. 500 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റായി പറഞ്ഞിരുന്നത്. 

സത്യ പ്രേം കി കഥ എന്ന കാര്‍ത്തിക് ആര്യന്‍റെ റൊമാന്‍റിക് കോമഡി ചിത്രം വെള്ളിയാഴ്ച ഇറങ്ങിയതോടെ ആദിപുരുഷ് നേരിട്ടത് വലിയ തകര്‍ച്ചയാണ്. സത്യ പ്രേം കി കഥ ആദ്യ ദിവസം 8 കോടിയോളം നേടിയെന്നാണ് വിവരം. അതേ സമയം ആദിപുരുഷിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

നേരത്തെ ചിത്രത്തിനെതിരെ വലിയ വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ഡയലോഗുകള്‍ മാറ്റിയിരുന്നു. എന്നാല്‍ ഇതൊന്നും ചിത്രത്തിന് ഒരു വിജയ പ്രതീക്ഷയും നല്‍കിയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

'എന്ത് മണ്ടത്തരമാണ് കാണിച്ച് വച്ചിരിക്കുന്നത്': ആദിപുരുഷിനെതിരെ പൊട്ടിത്തെറിച്ച് ഹൈക്കോടതി

ആദിപുരുഷ്: വലിയ നാണക്കേട് ഒഴിവാക്കിയത് പ്രഭാസിന്‍റെ ആ തീരുമാനം; ആശ്വസത്തില്‍ ഫാന്‍സ്.!

ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ