ജയം രവി നായകനായി 'ഇരൈവൻ', പുതിയ അപ്‍ഡേറ്റ്

Published : Nov 02, 2022, 01:21 PM ISTUpdated : Jan 04, 2023, 01:33 PM IST
ജയം രവി നായകനായി 'ഇരൈവൻ', പുതിയ അപ്‍ഡേറ്റ്

Synopsis

നയൻതാര ആണ് ചിത്രത്തില്‍ ജയം രവിയുടെ നായിക.

'പൊന്നിയിൻ സെല്‍വന്റെ' വിജയത്തിളക്കത്തിലാണ് ജയം രവി. 'അരുള്‍മൊഴി വര്‍മൻ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് 'പൊന്നിയിൻ സെല്‍വനി'ല്‍ ജയം രവി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജയം രവിയുടെ പുതിയ സിനിമയുടെ അപ്‍ഡേറ്റാണ് പുറത്തുവരുന്നത്. 'പൊന്നിയിൻ സെല്‍വന്' ശേഷം ജയം രവിയുടേതായി ഒരുങ്ങിയ ചിത്രത്തെ കുറിച്ചുള്ളതാണ് റിപ്പോര്‍ട്ട്.

ജയം രവി നായകനാകുന്ന 'ഇരൈവൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായിട്ടാണ് അറിയിച്ചിരിക്കുന്നത്. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങ‍ള്‍ പുറത്തുവിട്ടിട്ടില്ല. നയൻതാരയാണ് നായിക.

എൻ കല്യാണ കൃഷ്‍ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'അഗിലൻ' എന്ന ചിത്രമാണ് ജയം രവിയുടേതായി റിലീസ് ചെയ്യാനുള്ളത്. നവംബര് 11ന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെയാണ് എത്തുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സ്‍ക്രീൻ സീൻ എന്റര്‍ടെയ്‍ൻമെന്റ് ആണ് 'അഗിലൻ' നിര്‍മിക്കുന്നത്.

ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്.  സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര് യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ