'ജയം രവിയെ ആ ഗാന രംഗത്ത് കാണാൻ കാത്തിരിക്കാനാകുന്നില്ല', പ്രതീക്ഷയുമായി ഭാര്യ

Published : Jul 30, 2023, 12:41 PM IST
'ജയം രവിയെ ആ ഗാന രംഗത്ത് കാണാൻ കാത്തിരിക്കാനാകുന്നില്ല', പ്രതീക്ഷയുമായി ഭാര്യ

Synopsis

ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്.

'പൊന്നിയിൻ സെല്‍വ'ന്റെ വിജയത്തിന്റെ തിളക്കത്തിലുള്ള താരമാണ് ജയം രവി. ജയം രവിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷാണ്. ചിത്രത്തിന്റെ പൂജ ചടങ്ങ് കഴിഞ്ഞ വര്‍ഷമായിരുന്നു നടത്തിയിരുന്നത്. ഇപ്പോഴിതാ ജയം രവിയുടെ പുതിയ ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ജയം രവിയുടെ ഭാര്യയാണ് പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുന്ന്. ഹാരിസ് ജയരാണ് സംഗീത സംവിധാനം. ജയം രവി ആരാധകര്‍ക്ക് ഇഷ്‍ടപ്പെടും. ജയം രവിയെ ചിത്രത്തിലെ ഗാന രംഗത്ത് കാണാൻ കാത്തിരിക്കുകയാണ് എന്നും ആരതി രവി കുറിച്ചു. സ്‍ക്രീൻ സീൻ മീഡിയയാണ് നിര്‍മാണം. പ്രിയങ്ക അരുണ്‍ മോഹൻ ആണ് ചിത്രത്തിലെ നായിക. നടരാജ്, വിടിവി ഗണേഷ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ജയം രവിയുടേതായി ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രം 'സൈറണ്‍' ആണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയാകുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് 'സൈറണ്‍' ഒരുക്കുന്നത്. സുജാത വിജയകുമാര് ആണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം, സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം, പ്രൊഡക്ഷൻ ഡിസൈൻ കെ കതിര്‍, ആര്‍ട് ഡയറക്ടര്‍ ശക്തി വെങ്കട്‍രാജ് എം, കൊറിയോഗ്രാഫര്‍ ബ്രിന്ദ, പബ്ലിസിറ്റി ഡിസൈനര് യുവരാജ് ഗണേശൻ, പ്രൊഡക്ഷൻ മാനേജര്‍ അസ്‍കര്‍ അലി എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

പൊന്നിയിൻ സെല്‍വനെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയം രവിയുടേതായിറിലീസ് ചെയ്‍തത്. 'പൊന്നിയൻ സെല്‍വനെ'ന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയം രവി അവതരിപ്പിച്ചത്.  മണിരത്‍നമായിരുന്നു ഇതിഹാസ ചിത്രത്തിന്റെ സംവിധാനം. വിക്രം, ഐശ്വര്യ രവി, കാര്‍ത്തി, പ്രഭു, ശരത് കുമാര്‍, തൃഷ, ജയറാം, ശോഭിത, ഐശ്വര്യ ലക്ഷ്‍മി, പ്രകാശ് രാജ്, റഹ്‍മാൻ, ജയചിത്ര, ലാല്‍, കിഷോര്‍, റിയാസ് ഖാൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ജയം രവിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ 'പൊന്നിയിൻ സെല്‍വനി'ല്‍ വേഷമിട്ടു.'

Read More: 'ശിവാഞ്ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ