ഇനി വല്ല മെസേജോ, കോളോ ഉണ്ടോയെന്ന് നോക്കട്ടെ എന്നുപറഞ്ഞ് 'സൂസന്‍' ഫോണ്‍ എടുത്ത് നോക്കുമ്പോള്‍, 'അഞ്ജലി'യുടെ ഒരു വോയ്‌സ് മെസേജ് ഉണ്ടായിരുന്നു.
'അപ്പു'വിന്റെ കുഞ്ഞിന്റെ നൂലുകെട്ടാണ് നാളെ. അതിനിടെയാണ് 'ശിവനും' 'അഞ്ജലി'യും വീടുവിട്ട് ഇറങ്ങിയിരിക്കുന്നത്. എവിടെ പോയാലും നാളത്തെ ചടങ്ങിന് ഇരുവരും തിരികെ വീട്ടിലേക്കെത്തും എന്ന വിശ്വാസത്തിലാണ് 'അപ്പു'വുള്ളത്. അവര്‍ ചെയ്‍തുകൂട്ടിയതിനോട് എല്ലാവര്‍ക്കും അമര്‍ഷം ഉണ്ടെന്നാലും, അവരെ കാണാതായതോടെ ആകെ സമാധാനം നഷ്‍ടപ്പെട്ട് ഓടുകയാണ് വീട്ടിലുള്ളവര്‍ ഒന്നാകെ. 'ശിവന്റേ'യും 'അഞ്ജലി'യുടേയും ബിസിനസ് പാര്‍ട്‌നറായിട്ടുള്ള 'സൂസന്റെ' വീട്ടിലെത്തിയും 'ബാലനും' മറ്റും ഇരുവരേയും അന്വേഷിക്കുന്നുണ്ട്. സൂസനോടും ഒന്നും പറഞ്ഞിട്ടില്ലായെന്ന് അവരും പറയുകയും ചെയ്യുന്നുണ്ട്. ഇനി വല്ല മെസേജോ, കോളോ ഉണ്ടോയെന്ന് നോക്കട്ടെ എന്നുപറഞ്ഞ് 'സൂസന്‍' ഫോണ്‍ എടുത്ത് നോക്കുമ്പോള്‍, അഞ്ജലിയുടെ ഒരു വോയ്‌സ് മെസേജുണ്ടായിരുന്നു. വര്‍ക്കുകളെല്ലാം പെട്ടന്ന് തീരട്ടേയെന്നും, തങ്ങളൊരു നീണ്ട യാത്രയ്ക്ക് പോകുകയാണ്, അതുവരെ തങ്ങളെ വിളിക്കേണ്ടതില്ലായെന്നും ആ വോയ്‌സില്‍ 'അഞ്ജലി' പറയുന്നുണ്ട്.
തിരക്കാന്‍ പോയവര്‍ ഇപ്പോള്‍ വിളിക്കുമെന്ന ചിന്തയിലാണ് വീട്ടിലുള്ളവരുള്ളത്. 'സാന്ത്വന'ത്തിലെ അമ്മയായ ലക്ഷ്‍മിയമ്മ അപ്പോള്‍ പറയുന്നത് അവര്‍ക്ക് ആപത്തൊന്നും വരുത്തരുതേയെന്നാണ്. കഴിഞ്ഞതോര്‍ത്ത് ആരും പ്രയാസപ്പെടേണ്ടതില്ല, അവര്‍ നാളത്തെ ചടങ്ങിന് ഇങ്ങോട്ടേക്കെത്തുമെന്ന് പറയുകയാണ് 'അപ്പു'. അവരങ്ങനെ സംസാരിച്ചിരിക്കുന്നിടത്തേക്കാണ്, ഓട്ടോ വിളിച്ച് 'ജയന്തി' എത്തുന്നത്. പരമ്പരയില്‍ നാരദവേല ചെയ്യുന്ന, 'അഞ്ജലി'യുടെ കുടുംബക്കാരിയാണ് 'ജയന്തി. കാര്യങ്ങളെല്ലാം ആര് മനസിലാക്കിയാലും ജയന്തി അറിയരുതെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. വന്ന് കയറിയപ്പോഴേ എന്തോ ഒരു പന്തികേട് 'ജയന്തി'ക്ക് മണക്കുന്നുണ്ട്. നാളത്തെ നൂലുകെട്ടിനുള്ള ഒരുക്കങ്ങളൊക്കെ ഏതുവരെയായി എന്നറിയാനാണ് 'ജയന്തി' എത്തിയിരിക്കുന്നത്. കാര്യങ്ങളെക്കുറിച്ച് അവരോട് പ്രത്യേകിച്ച് ഒന്നും ചോദിക്കാതെ, 'ജയന്തി' നേരെ 'അപ്പു'വിന്റെ കുഞ്ഞിനെ നോക്കുന്ന സ്ത്രീയുടെ അടുത്തേക്കാണ് പോയത്.
'അപ്പു'വിന്റെ കുഞ്ഞിനെ നോക്കുന്നത് 'കാര്‍ത്തു'വാണ്. 'കാര്‍ത്തു'വിനോട് സംസാരിച്ചിരിക്കെയാണ് കാര്യങ്ങളെല്ലാം ജയന്തിയറിയുന്നത്. 'ജയന്തി'യോട് 'കാര്‍ത്തു' എല്ലാം എന്തായാലും പറയും എന്നത് ആ വീട്ടിലെ സ്ത്രീകളെ ആകെ അസ്വസ്ഥമാക്കുന്നുണ്ട്. 'സാന്ത്വന'ത്തിലുള്ളവരോട് എന്നും വൈരാഗ്യം വച്ചുപുലര്‍ത്തുന്ന 'തമ്പി ' മനസിലാക്കുന്നതിലാണ് പേടി.
'സ്വാന്ത്വന'ത്തിലെ നിലവിലെ കാര്യങ്ങള്‍ തമ്പി അറിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലും സാധിക്കുന്നില്ല. കൂടെ നാളെ വീട്ടിലേക്ക് നൂലുകെട്ടിനായി വരുകയും ചെയ്യുമല്ലോ എല്ലാവരും. ആകെ ടെന്‍ഷന്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് സീരിയല്‍ സമ്മാനിക്കുന്നത്. എല്ലാവര്‍ക്കും അവകാശപ്പെട്ട വീട് ശിവാഞ്‍ജലി അറിയിക്കാതെ പണയപ്പെടുത്തിയെന്നും ഇത്രയധികം കടം വാങ്ങിക്കൂട്ടിയെന്നും 'തമ്പി' അറിഞ്ഞാല്‍ എല്ലാം പൊലിപ്പിച്ച് ഒരു കുടുംബകലഹം കൂടെ നടക്കുമെന്നുറപ്പാണ്.
