ഇന്ന് ഭരതന്റെ ഓര്‍മ്മ ദിനം, ആ സിനിമകളിലൂടെ ജയരാജ് വാര്യര്‍

By Web TeamFirst Published Jul 30, 2020, 2:04 PM IST
Highlights

മലയാളി ഹൃദയത്തോടു ചേര്‍ത്തുവച്ചു. ഭരതന്റെ സിനിമകളിലൂടെ ജയരാജ് വാര്യര്‍.

മലയാള സിനിമയെ ചന്തത്തില്‍ അണിയിച്ചൊരുക്കിയ ഭരതന്റെ ഓര്‍മദിനമാണ് ഇന്ന്. സിനിമാ ലോകത്തിന് ഭരതസ്‍പര്‍ശം ഇല്ലാതായിട്ട് 22 വര്‍ഷം. ഭരതനുമുമ്പോ ഭരതനു ശേഷമോ അദ്ദഹത്തെപ്പോലെ എന്നു പറയാന്‍ നമുക്കൊരു സംവിധായകനുണ്ടായിട്ടില്ല. മലയാളത്തിലും തമിഴിലുമായി 40 സിനിമകള്‍ സംവിധാനം ചെയ്‍ത ഭരതന്റെ സിനിമകള്‍ സമാന്തര സിനിമകളുടെ നിറക്കൂട്ടുകളായിരുന്നു. ഭരതനെ ഗുരുസ്ഥാനീയനായി കാണുന്ന ജയരാജ് വാര്യര്‍ ഭരതസിനിമകളെക്കുറിച്ച് വിലയിരുത്തുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലൂടെയും ജയരാജ് വാര്യര്‍ നടത്തുന്ന പ്രയാണം ആരാധകര്‍ക്ക് ഭരതന്റെ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും.

ഭരതന്റെ ആദ്യ സിനിമ 1975ല്‍ പുറത്തിറങ്ങിയ പ്രയാണമായിരുന്നു. അതിനുമുമ്പ് കലാ സംവിധായകന്‍ എന്ന നിലയില്‍ ഒട്ടേറെ സിനിമകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും പ്രതാപ് പോത്തന്റെയും മികച്ച സിനിമകള്‍ ഭരതനോടൊപ്പമായിരുന്നു.  അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിയുടെ അഭിനയം കൊണ്ട്കരിയറിലെ മികച്ച സിനിമകളായി. മോഹന്‍ലാലിന്റെ  മികച്ച  കഥാപാത്രങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍ താഴ്‌വാരമുണ്ടാകും. ജോണ്‍പോളും എംടിയും പത്മരാജനും ലോഹിതദാസുമൊക്കെ അദ്ദേഹത്തിനു തിരക്കഥകളൊരുക്കി നല്‍കി. കമല്‍ഹാസനൊപ്പം തമിഴില്‍ ചെയ്‍ത  തേവര്‍ മകന്‍ ഇന്നും അദ്ഭുതമാണ്. 
 

click me!