പോര്‍ട്ട് ബ്ലെയറിൽ ആ തമിഴ് സൂപ്പർതാരത്തിനൊപ്പം എത്തി ജയറാം; വീണ്ടും ഞെട്ടിക്കും, എത്തുക വേറിട്ട ഗെറ്റപ്പിൽ

Published : Jun 01, 2024, 08:15 PM IST
പോര്‍ട്ട് ബ്ലെയറിൽ ആ തമിഴ് സൂപ്പർതാരത്തിനൊപ്പം എത്തി ജയറാം; വീണ്ടും ഞെട്ടിക്കും, എത്തുക വേറിട്ട ഗെറ്റപ്പിൽ

Synopsis

മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്

മലയാളികള്‍ക്കെന്നതുപോലെ തമിഴ് സിനിമാപ്രേമികള്‍ക്കും പ്രിയങ്കരനാണ് ജയറാം. മലയാളത്തിനെ അപേക്ഷിച്ച് തമിഴില്‍ ചിത്രങ്ങള്‍ കുറവാണെങ്കിലും തെനാലിയും സരോജയും പഞ്ചതന്തിരവും മുതല്‍ പൊന്നിയിന്‍ സെല്‍വന്‍ വരെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ തമിഴില്‍ അദ്ദേഹത്തിന്‍റേതായി ഉണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി എത്തുകയാണ്. സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ ജയറാം അവതരിപ്പിക്കും. നിര്‍മ്മാതാക്കള്‍ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. തന്‍റെ കരിയറിലെ 44-ാം ചിത്രം നിര്‍മ്മിക്കുന്നത് 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ്. ലവ് ലാഫ്റ്റര്‍ വാര്‍ എന്ന ടാഗോടെ എത്തുന്ന ചിത്രത്തില്‍ ജയറാമിനെ കൂടാതെ മലയാളത്തില്‍ നിന്ന് മറ്റൊരു താരം കൂടി ഉണ്ട്. ജോജു ജോര്‍ജ് ആണ് അത്. പൂജ ഹെഗ്ഡെയും കരുണാകരനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. താരങ്ങളുടെ ചിത്രത്തിലെ ലുക്കിനൊപ്പമാണ് പ്രഖ്യാപനം. പോസ്റ്ററില്‍ വേറിട്ട ഗെറ്റപ്പിലാണ് ജയറാമിനെ അവതരിപ്പിച്ചിരിക്കുന്നത്. 

 

അതേസമയം ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സൂര്യയുടെയും ജയറാമിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. പൊന്നിയില്‍ സെല്‍വനിലെ പ്രേക്ഷകശ്രദ്ധ നേടിയ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ശേഷം ജയറാമിന് പ്രതിഭ തെളിയിക്കാന്‍ സാധിക്കുന്ന റോള്‍ ആയിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിലും ജോജു അഭിനയിക്കുന്നുണ്ട്. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ നായകനാവുന്ന ചിത്രം.

ALSO READ : സിനിമയ്ക്ക് മുന്‍പേ അനിമേഷന്‍; പുതുമയുമായി പ്രഭാസിന്‍റെ 'കല്‍ക്കി 2898 എഡി', ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ