
വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളുടെ പ്രയങ്കരനായി മാറിയ നടൻ ജയസൂര്യയുടെ നൂറാമത് ചിത്രം പ്രഖ്യാപിച്ചു. 'സണ്ണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കറാണ്. ഡ്രീംസ് ആൻഡ് ബിയോണ്ട്സിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് ചിത്രം അനൗൺസ് ചെയ്തത്.
സംഗീതജ്ഞനായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.
”ഒരു പുതിയ ആശയം പിന്തുടരുന്ന സിനിമാണ് സണ്ണി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷൻ. മുഴുവൻ ക്രൂവും ഇതേ ഹോട്ടലിൽ താമസിച്ചായിരിക്കും ചിത്രം ഷൂട്ട് ചെയ്യുക. നിലവിൽ ഒരു മാസത്തെ ഷെഡ്യൂളാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്”, രഞ്ജിത്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്. ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളും കൊണ്ട് ആരാധകരെ അമ്പരപ്പിച്ചുണ്ട്. ഇവരുടെ പുതിയ പ്രഖ്യാപനവും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
”ഊമപ്പെണ്ണിന് ഉരിയാട പയ്യന്‍” എന്ന ചിത്രത്തിലൂടെ നായകനായി സിനിമാ രംഗത്ത് എത്തിയ ജയസൂര്യ വില്ലന്‍, സ്വഭാവ നടന്‍, കോമഡി എന്നീ വേഷങ്ങളെ ഭാവ പകര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമാക്കി. നിര്‍മാതാവ്, ഗായന്‍ എന്നീ റോളുകളും ജയസൂര്യയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. പതിനെട്ട് വര്‍ഷം നീണ്ട സിനിമാ ജീവിത്തിനിടെയാണ് 100മത്തെ സിനിമ താരം പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ