'പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറില്‍ സമാഹരിച്ചത് 3.45 കോടി രൂപ!' 'നന്മമരം സുരേഷ് കോടാലിപ്പറമ്പനാ'യി റിയാസ്

Published : Nov 04, 2020, 06:10 PM ISTUpdated : Nov 04, 2020, 08:47 PM IST
'പല്ലു മാറ്റിവെക്കലിന് 17 മണിക്കൂറില്‍ സമാഹരിച്ചത് 3.45 കോടി രൂപ!' 'നന്മമരം സുരേഷ് കോടാലിപ്പറമ്പനാ'യി റിയാസ്

Synopsis

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.   

കൗതുകമുണര്‍ത്തുന്ന പോസ്റ്ററുമായി റിയാസ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം. കെ എന്‍ ബൈജു സംവിധാനം ചെയ്യുന്ന 'മായക്കൊട്ടാരം' എന്ന ചിത്രം ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ സ്വഭാവത്തില്‍ സമീപിക്കുന്ന ചിത്രമായിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. 'നന്മമരം' എന്നറിയപ്പെടുന്ന 'സുരേഷ് കോടാലിപ്പറമ്പന്‍' എന്ന കഥാപാത്രമായാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്.

'ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിരിയുണര്‍ത്തുന്ന വാചകം. ഒപ്പം വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് പുഞ്ചിരിതൂകി നില്‍ക്കുന്ന റിയാസ് ഖാനുമുണ്ട്.

സംവിധായകന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കന്നഡ താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. 

നവഗ്രഹ സിനി ആര്‍ട്‍സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ പി കേശവദേവ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം വെങ്കിട് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം പകരുന്നു. ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അനുരാധ ശ്രീറാം, മാതംഗി അജിത് കുമാര്‍ എന്നിവരാണ് ഗായകര്‍. പെരുമ്പാവൂരും പാലക്കാടുമാണ് ലൊക്കേഷനുകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്
ഐഎഫ്എഫ്കെ എക്സ്പീരിയൻസിയ പ്രദർശനത്തിന് തുടക്കം