കോമഡിയും ഫാന്റസിയും ത്രില്ലും നിറച്ച് ‘ടൈറ്റൻസ്’; അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണം, ആഗോള റിലീസ് നാളെ

Published : Oct 21, 2026, 11:44 AM IST
Jayasurya

Synopsis

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം.

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ നാളെ ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ശക്തമായി മുന്നേറുന്നതിനൊപ്പം, ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വർദ്ധിക്കുകയാണ്. കോമഡി, ഫാന്റസി, ത്രില്ലർ തുടങ്ങി വിനോദത്തിന്റെ വ്യത്യസ്ത ഘടകങ്ങൾ ഒരുമിപ്പിക്കുന്ന ചിത്രത്തിന് സെൻസറിങ്ങിൽ യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ‘എബ്രഹാം ഓസ്‌ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിക്കുന്ന സിനിമ, പ്രേക്ഷകർക്ക് തിയേറ്ററിൽ വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ചിത്രത്തിൽ നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസിയുടെ കൗതുകവും ത്രില്ലിന്റെ ഉദ്വേഗവും ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഘടകങ്ങളെല്ലാം സമന്വയിപ്പിച്ചുള്ള ഒരു എന്റർടെയ്നറായിരിക്കും ‘ടൈറ്റൻസ്’ എന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകിയത്. ഇപ്പോൾ പുറത്തുവന്ന റിലീസ് ടീസറും ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ റിലീസ് ദിനത്തിൽ സിനിമ കാണാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും സജീവമായിരിക്കുകയാണ്. കോമഡി, ഫാന്റസി, ത്രില്ലർ എന്നീ മൂന്ന് ഘടകങ്ങളും ഒരുമിച്ച് എത്തുന്ന ചിത്രം കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും യുവപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദാനുഭവമാകുമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നത്. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങൾ, വ്യത്യസ്തമായ കഥാപാത്രങ്ങൾ, നർമ്മവും ത്രില്ലും ചേർന്ന അവതരണം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിലീസിന് മുന്നോടിയായി എത്തിയ ടീസറും ബുക്കിംഗിനോടുള്ള പ്രേക്ഷകരുടെ താൽപര്യവും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ഊർജം പകരുന്നു.

ചിത്രത്തിലെ ‘ആഗോള ശൃംഖല’ എന്ന വീഡിയോ ഗാനവും നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആഗോള ബോക്സ് ഓഫീസില്‍ 556 കോടി, കുതിപ്പുമായി അജയ് ദേവ്‍ഗണിന്റെ ദൃശ്യം 3
അർജുൻ ദാസ് ചിത്രം 'വൺസ് മോറി'ലെ ഏറ്റവും പുതിയ ഗാനം പുറത്ത്; സംഗീതം ഹിഷാം അബ്‌ദുൾ വഹാബ്