കര്‍ഫ്യു അല്ല, നിങ്ങളുടെ കെയറിന് വേണ്ടിയുള്ളതാണ്; ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് ജയസൂര്യ

Web Desk   | Asianet News
Published : Mar 21, 2020, 01:56 PM IST
കര്‍ഫ്യു അല്ല, നിങ്ങളുടെ കെയറിന് വേണ്ടിയുള്ളതാണ്; ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് ജയസൂര്യ

Synopsis

പ്രധാനമന്ത്രി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടൻ ജയസൂര്യ.

കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് രാജ്യം. കൊവിഡ് 19ന് എതിരെയുള്ള ബോധവത്‍ക്കരണമെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യൂവിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചിലര്‍ ട്രോളുമായി പരിഹസിച്ചും രംഗത്ത് എത്തിയിരുന്നു. ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് നടൻ ജയസൂര്യ രംഗത്ത് എത്തി. ജനങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് ഇതെന്ന് ജയസൂര്യ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു.

ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കര്‍ഫ്യൂ എന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്‍തിരുന്നത്. 22ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങാതിരിക്കാനായിരുന്നു നിര്‍ദ്ദേശം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്ന് ജയസൂര്യ പറയുന്നു. ജനതാ കര്‍ഫ്യുവിനെ പിന്തുണയ്‍ക്കുന്ന ഫോട്ടോയാണ് ജയസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് ഫോട്ടോയില്‍  പറയുന്നു. നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ കര്‍ഫ്യുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'