'എനിക്കൊപ്പം സിനിമ ചെയ്യാൻ സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നു..'; തുറന്നുപറഞ്ഞ് ജീത്തു ജോസഫ്

Published : Feb 02, 2026, 04:33 PM IST
Jeethu Joseph about CJ Roy

Synopsis

തന്നോടൊപ്പം സിനിമ ചെയ്യാൻ റോയിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തി. Jeethu Joseph about CJ Roy 

തനിക്കൊപ്പം സിനിമ ചെയ്യാൻ അന്തരിച്ച വ്യവസായി സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീത്തു ജോസഫ്. തന്നോട് റോയ് അക്കാര്യം സംസാരിച്ചിരുന്നെന്നും, എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ് എന്നും, അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു. തന്റെ പുതിയ സിനിമയായ വലതുവശത്തെ കള്ളന്റെ പ്രസ്സ് മീറ്റിനിടെയായിരുന്നു ജീത്തുവിന്റെ പ്രതികരണം.

അതേസമയം അതേസമയം, ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

ഒൻപത് പേജുകൾ അടങ്ങിയ കുറിപ്പ്

മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ജഗപൊഗ പ്രതീക്ഷിച്ചാല്‍ നിരാശ'; ദൃശ്യം 3 നെക്കുറിച്ച് ജീത്തു ജോസഫ്
'​ഇത് അംഗീകരിക്കാനാവില്ല, എനിക്ക് അവാര്‍ഡ് കിട്ടാത്തത് കൊണ്ടല്ല ഇത് പറയുന്നത്..'; തമിഴ്‌നാട് ചലച്ചിത്ര പുരസ്കാരത്തിനെതിരെ 'കൈതി' താരം മോണിക്ക