ദൃശ്യത്തിന്റെ റവന്യു ഇപ്പോഴും ലഭിക്കുന്നുണ്ട്, മൂന്നാം ഭാ​ഗത്തെ കുറിച്ച് ചിന്തിക്കുന്നു: ജീത്തു ജോസഫ്

Published : Sep 10, 2023, 02:21 PM IST
ദൃശ്യത്തിന്റെ റവന്യു ഇപ്പോഴും ലഭിക്കുന്നുണ്ട്, മൂന്നാം ഭാ​ഗത്തെ കുറിച്ച് ചിന്തിക്കുന്നു: ജീത്തു ജോസഫ്

Synopsis

ദൃശ്യം 3യുടെ ക്ലൈമാക്സ് തന്റെ പക്കലുണ്ടെന്നും ജീത്തു മുൻപ് പറഞ്ഞിരുന്നു. 

ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച സംവിധായകനാണ് ജീത്തു ജോസഫ്. പിന്നീട് മമ്മി & മി മൈ ബോസ്, മെമമറീസ് എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ചുവടുറപ്പിച്ചു. എന്നാൽ മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിലൂടെ ആണ് ജീത്തു എന്ന സംവിധായകനെ മലയാളികളിൽ ഭൂരിഭാ​ഗം പേരും അറിയുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ, എത്തിച്ച സംവിധായകനായി മാറി ജീത്തു ജോസഫ്. മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം ഇറക്കിയും അദ്ദേഹം അത്ഭുതപ്പെടുത്തി. നിലവിൽ നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ. ഈ അവസരത്തിൽ ദൃശ്യത്തെ കുറിച്ചും അതിന്റെ പകർപ്പവകാശത്തെ പറ്റിയും ജീത്തു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

"അറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാ പകർപ്പവകാശവും പോയിരിക്കുന്നത്. ആദ്യമെ തന്നെ കൊറിയൻ ഭാഷാക്കാർ നമ്മളെ സമീപിച്ചിരുന്നു. അന്നെനിക്ക് കൊറിയൻ ഇൻഡസ്ട്രിയെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു. അന്ന് ഞാൻ വലിയൊരു തുക ചോദിച്ചു. അത് കേട്ട് അവർ പേടിച്ച് പോയതാണോ എന്ന സംശയം ഉണ്ട്. ചൈനയ്ക്ക് വിറ്റ് പോയപ്പോൾ അവിടെ നിന്നാണ് കൊറിയൻ റീമേക്കിന് എൻക്വയറി വന്നത്. ചൈനയുടെ റേറ്റ് വെച്ചിട്ട് കൊറിയയോട് സംസാരിച്ചു. നെഗോഷ്യബിൾ ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നെ അവരെ കണ്ടിട്ടില്ല. ഇന്ത്യോനേഷ്യയിൽ ഉൾപ്പെടെ ഭാഷകളിലേക്ക് വിറ്റു. പിന്നെ ഹിന്ദി ചെയ്ത പ്രൊഡക്ഷൻ കമ്പനി ബാക്കിയുള്ള റൈറ്റസ് വാങ്ങി. നമുക്ക് പൈസ കിട്ടിയാലും ഇല്ലെങ്കിലും നമുക്ക് അഭിമാനിക്കാമല്ലോ. കൊച്ചു കേരളത്തിൽ നിന്നും അങ്ങനെ ഒരു സിനിമ പോകുന്നതിൽ അഭിമാനിക്കാം. എല്ലാവർഷവും ദൃശ്യത്തിന്റെ പേരിൽ അവിടെന്നും ഇവിടെന്നുമാെക്കെയായി കുറച്ച് റവന്യൂ വരുന്നുണ്ട്. അക്കാര്യം ആന്റണിയും ഞാനും സംസാരിച്ചിരുന്നു. പടം ചെയ്തിട്ട് ഇത്രയും നാളായി.  പൈസയേക്കാൾ ഏറെ വേറെ ഭാഷകളിലേക്ക് പോകുന്നത് സന്തോഷമുള്ള കാര്യമാണ്", എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.  

ഉമ്മൻചാണ്ടി സാർ മാപ്പ്, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു: ഷമ്മി തിലകൻ

ദൃശ്യം 2 ഇറങ്ങിയ സമയത്ത് മൂന്നാം ഭാ​ഗത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ദൃശ്യം 3യുടെ ക്ലൈമാക്സ് തന്റെ പക്കലുണ്ടെന്നും ജീത്തു മുൻപ് പറഞ്ഞതാണ്. ഇപ്പോഴിതാ മൂന്നാം ഭാ​ഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ജീത്തു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം."പറ്റിയ രീതിയിൽ കഥ റെഡിയായാൽ ദൃശ്യം 3 ചെയ്യും. ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആദ്യഭാ​ഗ ചെയ്യുമ്പോൾ രണ്ടാം ഭാ​ഗത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒന്നിരുന്ന് ചിന്തിപ്പോഴാണ് കിട്ടിയത്. അതുപോല മൂന്നാം ഭാ​ഗത്തിനായും ചിന്തിക്കുന്നുണ്ട്", എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വെര്‍സറ്റൈല്‍ ആക്റ്ററു'ടെ 40 വര്‍ഷങ്ങള്‍; പുതിയ സിനിമയുടെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് സിദ്ദിഖ്
ഹൈപ്പ് ഈസ് റിയല്‍! റിലീസിന് മുന്‍പേ ആ റെക്കോര്‍ഡ് ഇട്ട് 'ടോക്സിക്'