
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. ആഗോളതലത്തിൽ ബോക്സ്ഓഫീസ് കളക്ഷനാണ് 200 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. മികച്ച കളക്ഷൻ നേട്ടമാണ് ഉണ്ടാക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ ട്രോളുകളും വലിയ രീതിയിൽ ഉയർന്നുവരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് വീണ നന്ദകുമാർ അവതരിപ്പിച്ച കഥാപാത്രത്തെ ബക്കറ്റ് സ്റ്റാർ എന്ന് വിളിച്ചുകൊണ്ടുള്ള ട്രോളുകൾ. അതുപോലെ തന്നെ സഹദേവന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയെയും സമൂഹമാധ്യമങ്ങളിൽ വിമർശനവിധേയമാക്കുന്നുണ്ട്.
ഇപ്പോഴിതാ അത്തരം കാര്യങ്ങളോടുള്ള തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. റിലീസ് കഴിഞ്ഞതിന് ശേഷം തന്റെ ഇപ്പോൾ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വീണ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും, സഹദേവന്റെ കണ്ണിലെ ചുവപ്പ് ഒരു ഭീകരത കിട്ടാൻ വേണ്ടി ചെയ്തതാണെന്നും അതിത്തിരി കൂടിപ്പോയെന്നും ജീത്തു ജോസഫ് പറയുന്നു.
"ആ കഥാപാത്രണത്തിന് കുറച്ച് ഭീകരത കൊടുക്കാൻ വേണ്ടി ചെയ്തതാണ്, അപ്പോൾ ഇത്തിരി ചുവപ്പ് കൂടിപ്പോയി. അത് ചിലഭാഗത്ത്, അവസാനമായപ്പോൾ കുറച്ച് കുറഞ്ഞിട്ടുണ്ട്. അതിൽ ചിലർക്ക് തോന്നിയ പ്രശ്നം പറയുന്നു. അത് പറയുന്നവർ പറയട്ടെ. സോഷ്യൽ മീഡിയയിൽ ആർക്കും ഇരുന്ന് എന്തും പറയാം. അതിന്റെ ഭാഗമായിട്ട് വരുന്നതാണ്. അതുകൊണ്ടൊന്നും സിനിമയെ ബാധിക്കാൻ പോവുന്നില്ല. വീണയുടെ കേസിൽ എന്താണെന്ന് വച്ച് കഴിഞ്ഞാൽ രണ്ടാമത് പുള്ളിക്കാരത്തി അങ്ങോട്ട് വരണം എന്നുള്ളതായിരുന്നു. ആ ഫ്രയ്മിലേക്ക് എന്റർ ആവണം. ചുമ്മാ വരുന്നതിന് ഒരു പർപ്പസ് ഇല്ല. അപ്പോഴാണ് ഇയാൾ ഞെട്ടുന്നത്." ജീത്തു ജോസഫ് പറയുന്നു.
"ഓഡിയൻസിന് ഓൾറെഡി അറിയാം. പിന്നെ ഇവരുടെ ഭാഗം ഷൂട്ട് ചെയ്യുമ്പോൾ ബാക്ഗ്രൗണ്ടിൽ പുള്ളിക്കാരത്തി ഇരുന്ന് വണ്ടി കഴുകുന്നുണ്ട്. അതിന് വേണ്ടിയിട്ടാണ് ബക്കറ്റുമായി പുറത്തേക്ക് വരുന്നത്. പിന്നീടാണ് ചിന്തിച്ചത് ബാക്ഡ്രോപ്പിൽ അങ്ങനെയൊരു വണ്ടി കഴുകുന്ന സീൻ വച്ചാൽ ആൾക്കാരുടെ ഡിസ്ട്രാക്ഷൻ ഉണ്ടാവും. പിന്നെ നമ്മൾ അതിനെ കുറിച്ച അങ്ങനെ ചിന്തിച്ചില്ല. എഡിറ്റ് ചെയ്ത് കഴിഞ്ഞ് പിറ്റേ ദിവസം എഡിറ്റർ എന്നെ കൊണ്ടുവന്നുകാണിച്ചു, ഒരു ട്രോൾ വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിട്ട്. ഞാൻ പറഞ്ഞു സാരമില്ലെന്ന്. റിലീസ് കഴിഞ്ഞിട്ട് വീണ എന്നെ വിളിച്ചുപറഞ്ഞു, സാറേ എന്നെ ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നതെന്ന്. ഞാൻ പറഞ്ഞു നല്ലതല്ലേ എന്ന്. അതൊരു ഫൺ ആയിട്ടേ എടുക്കുന്നുള്ളൂ." ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ