ബ്രേക്ക് ദി ചെയിനിൽ പങ്കാളിയായി ‘ജോർജൂട്ടിയും കുടുംബവും'; വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്

By Web TeamFirst Published May 21, 2021, 10:30 AM IST
Highlights

വീഡിയോയില്‍ തന്റെ കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ എങ്ങിനെ ജോര്‍ജുകുട്ടി നേരിട്ടുവെന്നാണ് പറയുന്നത്.

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മുന്‍ തയ്യാറാക്കിയ ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍ വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ജീത്തു ജോസഫ് ബോധവത്കരണ വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ തന്റെ കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ എങ്ങിനെ ജോര്‍ജുകുട്ടി നേരിട്ടുവെന്നാണ് പറയുന്നത്.

‘സുരക്ഷിതരാവാം. കൊവിഡില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തയ്യാറാക്കിയത്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.’എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ജീത്തു കുറിച്ചത്. 

ഫെബ്രുവരി 19നായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ലോകമെമ്പാടുമുള്ള പ്രേക്ഷരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!