
അവതരണ രംഗത്ത് പുത്തൻ പരീക്ഷണം നടത്തി വിജയിച്ച വ്യക്തിയാണ് ജീവ. അതുകൊണ്ട് തന്നെ ജീവയുടെ അവതരണത്തിന് ആരാധകരും അധികമാണ്. ജീവയുടെ അയാം ജീവ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്‍ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച വിഷയം. ചുവപ്പ് ജുബ്ബയും കസവു മുണ്ടുമുടുത്ത് തകർപ്പൻ ലുക്കിലുള്ള ചിത്രങ്ങളാണ് ജീവ പങ്കുവെച്ചിരിക്കുന്നത്.
ഓണ കലാപരിപാടികൾ ആരംഭിക്കുകയാണ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ജീവ ആരാധകരെ വാരികൂട്ടിയത്. സൂര്യ മ്യൂസിക്കലിലൂടെയാണ് താരത്തിന്റെ തുടക്കം. ഏറോനോട്ടിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചതെങ്കിലും അഭിനയത്തോടുള്ള അഭിനിവേശം മൂലം പഠനം പൂർത്തിയാക്കിയില്ല.
അഖിൽ എന്നാണ് ജീവയുടെ യഥാർത്ഥ പേര്. വീട്ടില്‍ വിളിക്കുന്ന പേരാണ് ജീവൻ. അമ്മയുടെ അച്ഛന്റെ പേരായ ജോസഫ് കൂടി ചേർത്ത് പിന്നീട് ജീവ ജോസഫ് എന്ന സ്ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു. അവതാരികയായ അപർണ തോമസ് ആണ് ജീവയുടെ ജീവിത സഖി. 'പാട്ടുവണ്ടി'യിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ജീവക്കൊപ്പം ഷോയിൽ ആങ്കറായി വന്നതാണ് അപർണ തോമസ്. ഏറെനാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ക്യാബിൻ ക്രൂവായി അപർണയ്ക്ക് ജോലി ലഭിച്ചത്. ഇപ്പോൾ ഇരുവരും സോഷ്യൽമീഡിയയും യുട്യൂബുമായി സജീവമാണ്.
സിനിമയാണ് തന്റെ ലക്ഷ്യമെന്ന് തുടക്കം മുതൽ തന്നെ ജീവ പറഞ്ഞിരുന്നു. വളരെ അപ്രതീക്ഷിതമായാണ്ആ ങ്കറിങ് മേഖലയിലേക്ക് കടന്നു വന്നതെന്നും താരം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 'ജസ്റ്റ് മാരീഡ് തിംഗ്‌സ്' വെബ് സീരീസിൽ അഭിനയിച്ചപ്പോൾ ജീവയിലെ അഭിനേതാവ് പ്രേക്ഷകർക്ക് സുപരിചിതനായി. അടുത്തിടെ പുറത്തിറങ്ങിയ '21ഗ്രാംസ്' എന്ന സിനിമയിൽ വില്ലൻ വേഷത്തിലും ജീവ അഭിനയിച്ചിരുന്നു.
Read More : ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ