ഓണത്തിന് കാണാൻ 'ബ്രഹ്‍മാസ്‍ത്ര'യും.

വൻ പ്രതീക്ഷകളുമായി എത്തിയ ചിത്രങ്ങളെല്ലാം പരാജയപ്പെട്ട ബോളിവുഡ് ഇനി ഉറ്റുനോക്കുന്നത് 'ബ്രഹ്‍മാസ്‍ത്ര'യിലാണ്. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ബ്രഹ്‍മാസ്‍ത്ര ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തും എന്നാണ് പ്രതീക്ഷകള്‍. അഡ്വാൻസ് ബുക്കിംഗിന്റ കണക്കെടുക്കുമ്പള്‍ 'ബ്രഹ്‍മാസ്‍ത്ര' പ്രതീക്ഷയ്‍ക്ക് വക നല്‍കുന്നുണ്ട്. കേരളത്തിലും 'ബ്രഹ്‍മാസ്‍ത്ര'യ്‍ക്ക് പ്രതീക്ഷിച്ചതിലുമധികം സ്‍ക്രീൻ കൗണ്ട് ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇത് ഓണക്കാലമായതിനാല്‍ മലയാള സിനിമയുടെ ആഘോഷമായിരിക്കും. 'പത്തൊൻപതാം നൂറ്റാണ്ട്', 'ഒറ്റ്', 'ഒരു തെക്കൻതല്ല് കേസ്' തുടങ്ങിയ സിനിമകള്‍ റിലീസിനുണ്ട്. പക്ഷേ എന്നാലും 'ബ്രഹ്‍മാസ്‍ത്ര'യ്ക്ക് കേരളത്തില്‍ 102 സ്‍ക്രീനുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ വൻ ക്യാൻവാസില്‍ വന്ന ഹിന്ദി ചിത്രം 27 സ്‍ക്രീനുകളില്‍ മാത്രമായിരുന്നു കേരളത്തില്‍ റിലീസ് ചെയ്‍തതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്യുന്നു.

Scroll to load tweet…

ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റെന്നാണ് രാജ്യത്ത പ്രമുഖ സിനിമാശൃംഖലയായ പിവിആര്‍ അറിയിച്ചിരിക്കുന്നത്. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അമിതാഭ് ബച്ചനും 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മൗനി റോയ്, ഡിംപിള്‍ കപാഡിയ, സൗരവ് ഗുര്‍ജാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുന്നത്. സെപ്‍തംബര്‍ ഒമ്പതിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More : 'മല്ലിപ്പൂ', എ ആര്‍ റഹ്‍മാന്റെ സംഗീതത്തില്‍ 'വെന്ത് തനിന്തതു കാടി'ലെ ഗാനം